‘എല്ലാം എല്ലാം നീയാണ്, ഞാൻ കണ്ടാ കിനാക്കളും എന്നെ ചുംബിച്ചു പോകുന്ന ഇളം കാറ്റും ആകാശ വിഥിയിൽ മിന്നി മറയുന്ന നക്ഷത്രവും
ഇരുളിൽ വെളിച്ചം വീശി പറന്നടുക്കുന്ന മിന്നാമിനിങ്ങും നീയാണ്.
എങ്ങുനിന്നോ എന്നിലേയ്ക്ക് ഓടിയണയുന്ന സപ്തസ്വരവും നൃത്തമാടും മയിലിൻ മയിൽ പീലിതൻ നിറവും നീയാണ്.
എന്നെ പുണരും ഇരുകരങ്ങളും എന്നിലൂറും മന്ദസ്മിതവും എന്നിൽ ലയിച്ചില്ലാതാകുന്ന പ്രണയവും എല്ലാം എല്ലാം നീയാണ്………..
എന്റെ ഹൃദയതാളവും നീയാണു .
പാതി വഴിയിൽ ഉപേക്ഷിച്ചു നീ പോയെങ്കിലും എന്നെ പിൻതുടർന്ന എൻ നിഴലും നീയാണ്.
എൻനിദ്രയിലെ എൻ കിനാവും നീ തന്നെയല്ലൊ എൻ ഓർമ്മകളിൽ ഇറ്റുവീഴുന്ന ചുടുകണ്ണുനീർ കണവും എന്റെ അവസാന ശ്വസവും എൻ ചിതയിൽ എന്നെ ദഹിപ്പിച്ച് ഭസ്മമാക്കും അഗ്നിയും നീയാണ് പൊന്നെ എന്റെ എല്ലാം എല്ലാം നീയാണു നീയാണു നീ മാത്രം………..! ‘……. ശ്രീ