Wednesday, April 9, 2025
HomeNewsഅംബേദ്ക്കറുടെ പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം.

അംബേദ്ക്കറുടെ പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം.

ജോണ്‍സണ്‍ ചെറിയാന്‍.
അലഹബാദ്: ഉത്തര്‍പ്രദേശില്‍ ഡോ.അംബേദ്ക്കറുടെ പ്രതിമ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. അലഹബാദ് ജില്ലയിലെ ത്രിവേണിപുരത്താണ് സംഭവം. അംബേദ്ക്കറുടെ പേരില്‍ മാറ്റം വരുത്തിക്കൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് വിവാദമായതിന് പിന്നാലെയാണ് പ്രതിമയ്ക്ക് നേരെ ആക്രമണം. സര്‍ക്കാര്‍ രേഖകളില്‍ അംബേദ്കറുടെ പേര് ‘ഭീം റാവു റാംജി അംബേദ്കര്‍’ എന്ന് തിരുത്താനാണ് യോഗ ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് വിവാദമായിരുന്നു. നേരത്തെ അഞ്ചിടങ്ങളില്‍ സമാനമായ രീതിയില്‍ അംബേദ്ക്കറുടെ പ്രതിമകള്‍ നശിപ്പിക്കപ്പെട്ടിരുന്നു.
RELATED ARTICLES

Most Popular

Recent Comments