എലിസബെത്ത് ബാബു.
ഓർമ്മ.
ഓർമ്മകൾ മേയുന്ന താഴ് വരയിൽ –
ഒരാലിലമർമ്മരം പോലെയെന്നിൽ ..
ഓരോരോ കിന്നാരമോതിനിന്ന.
ഓമലേ .. നിൻ മുഖമോർമ്മയെന്നും ..
അങ്കണത്തൈമാവിൻ ചോട്ടിലായി..
അണ്ണാറക്കണ്ണനോടൊപ്പം കൂടി ..
ആയിരമരിമുല്ല പൂവിറുക്കി ..
ആത്മാവിലാദ്യമായ് മാല കോർത്തു
മരതക പട്ടിട്ട പാടങ്ങളിൽ ..
മാണിക്യമുത്തു പോൽ നീ വിളങ്ങി ..
മണിമാരനായി ഞാൻ വന്നു നില്ക്കേ ..
മാറിലണയുവാൻ ഓടിവരൂ..
ഓർമ്മകൾ പൂവിടുന്നെൻ മനസ്സിൽ ..
ഒരുകുഞ്ഞു പൂവിൻ മുകുളമായി നീ..
ഒരുമിച്ചു പൊട്ടി വിരിഞ്ഞിടുമ്പോൾ ..
ഒരായിരം മുല്ലകൾ പൂക്കും പോലെ ..
ഓർത്തോർത്തു ഞാനിന്നിവിടിരിയ്ക്കേ ..
ഓർമ്മകൾ താരാട്ടുപാടുന്നെന്നിൽ
ഓമന പൊൻ മുഖം കണ്ടുകൊണ്ടു ..
ഒരായിരം സ്വപ്നങ്ങൾ കണ്ടിടട്ടെ …