ഡിജിന്‍ കെ ദേവരാജ്.
കാടു മൃഗങ്ങൾക്കും
നാടു മനുഷ്യനും
പ്രകൃതി അതിരുകെട്ടി!
കാടു വെട്ടി നാടാക്കി !
മനുഷ്യനോ മതിലുകെട്ടി
വെള്ളമില്ലാ മരങ്ങളില്ലാ
മൃഗവും കിളിയും ശലഭവും
പുല്ലും പുഴുവും ചീവീടും
പാമ്പും പഴുതാരയും ചത്തു
കാടു പൂക്കാതെയായി
വിളയില്ല വളമില്ല മരമില്ല
നാടും വരണ്ടു ചത്തു
ഇര തേടി വെള്ളം തേടി
മൃഗങ്ങൾ കാടിറങ്ങി !
വിശന്നുവലഞ്ഞ മനുഷ്യനോ
വീണ്ടും കാടുകയറി !
വിണ്ടു കീറിയ ഭൂമിയപ്പോള്‍
മനുഷ്യനെതിരേ വേലികെട്ടി
തീവെയില്‍കൊള്ളിച്ചു ചൊല്ലി
തളിരായിരുന്നപ്പോള്‍
കുടിനീരൊഴിക്കാത്തവർ!
മരമായുയരുമ്പോള്‍
തണൽതേടാൻ വരരുത് !!