Thursday, November 28, 2024
HomeLiteratureപണ്ടത്തേ ഡേഡിക്കേഷൻ. (അനുഭവ കഥ)

പണ്ടത്തേ ഡേഡിക്കേഷൻ. (അനുഭവ കഥ)

പണ്ടത്തേ ഡേഡിക്കേഷൻ. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ഇന്ന് വിദ്യാഭ്യാസ ബന്ദ്‌ ആയതുകൊണ്ട്‌ മോൾക്ക്‌ ഇന്ന് പഠിക്കാൻ പോകണ്ടായിരുന്നു. അങ്ങനെ അവൾ റ്റി വി ഓൺ ആക്കി. അപ്പോൾ സൂര്യാ ചാനലിൽ സിനിമയിലെ കോമഡി രംഗങ്ങൾ കാണിക്കുകയാണു.
അപ്പോൾ അതാ അവതാരകൻ വന്നു ഫോൺ എടുക്കുന്നു. എന്നിട്ട്‌ മറ്റേ അറ്റത്തുള്ള ആളുമായി സംസാരിക്കുന്നു.
അവതാരകൻ ചോദിക്കുന്നു ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എന്താവാനാണു ആഗ്രഹം?
അപ്പോൾ മറുതലയ്ക്കുള്ള പയ്യൻ പറയുന്നു. ഒരു കുതിര ആവാനാണു ആഗ്രഹം.
വെള്ള കുതിരയോ കറുത്ത കുതിരയോ?
ഉത്തരം – വെള്ളക്കുതിര.
അത്‌ കഴിഞ്ഞ ഉടനെ അവതാരകൻ പറയുന്നു നിങ്ങൾക്ക്‌ വേണ്ടി നല്ലൊരു കോമഡി വച്ചു തരാം. ഇത്‌ ആർക്കെങ്കിലും ഡേഡിക്കേറ്റ്‌ ചെയ്യുന്നോ?
അപ്പോൾ തന്നെ മറുപടിയിൽ വേറോരു പയ്യന്റെ പേരു പറയുന്നു. എന്റെ കട്ട ചങ്കാണു. അവനുവേണ്ടിയിട്ടാണു ഞാൻ വിളിച്ചത്‌ പോലും. അവനു ഡേഡിക്കേറ്റ്‌ ചെയ്യുന്നു.
ഇതൊക്കേ കേട്ടപ്പോൾ ഞാൻ എന്റെ കൊച്ചുന്നാളിലെയ്ക്ക്‌ ഒന്ന് തിരിച്ച്‌ പോയി.
അന്നത്തേ കാലത്ത്‌ ഈന്നത്തേ പോലെ കട്ട, ചങ്ക്‌, ബ്രോ, മച്ചാൻ എന്നൊന്നുമില്ലായിരുന്നു. പിന്നെ സുഹൃത്തിനൊട്‌ (സ്നേഹിതനൊട്‌) സ്നേഹം കൂടിയാൽ അളിയാ എന്ന് വിളിക്കുന്നത്‌ കേട്ടിട്ടുണ്ട്‌.
പിന്നെ അന്നത്തേ കാലത്ത്‌ റ്റി വിയും മറ്റും ഇല്ലാതിരുന്നത്‌ കൊണ്ട്‌ ഡേഡിക്കേഷനും ഇല്ലായിരുന്നു.
പിന്നെ എനിക്ക്‌ ഒരു പതിനൊന്ന് വയസ്‌ കാലം. തയ്യൽ പഠിക്കാൻ തയ്യൽ കടയിൽ പോകുന്ന കാലം.
ആ കാൽഘട്ടങ്ങളിൽ ഞങ്ങളുടെ നാട്ടിൽ (മയ്യനാട്‌) സൈക്കിൾ എഗ്ഞ്ഞം സ്ഥിരമായി കാണുമായിരുന്നു. ഒരു പാർട്ടികൾ മൂന്ന് മാസം അവതരിപ്പിച്ച്‌ പോയി കഴിഞ്ഞ്‌ ഒരു മാസത്തിനകം അടുത്ത പാർട്ടി വന്ന് തുടങ്ങും. അങ്ങനെ ആയിരുന്നു. അതിനായി മയ്യനാട്‌ പൗണ്ടഴികത്ത്‌ സ്ഥലവും കൊടുക്കുമായിരുന്നു.
അന്ന് അടുത്ത സുഹൃത്തുക്കൾ അല്ലെങ്കിൽ സുഹൃത്ത്‌ ബന്തത്തിൽ ഉലച്ചിൽ വന്നവർ ഇവരൊക്കേ ചെയ്യുന്ന ഒരു പ്രവർത്തിയുണ്ട്‌. അതും പിള്ളാർ സെറ്റൊന്നും അല്ല. നല്ല വിലയും നിലയുമൊക്കേ ഉള്ള മുതിർന്ന ആൾക്കാർ. ഞാൻ ഈ തയ്യൽ കടയിൽ ഇരിക്കുന്നത്‌ കൊണ്ട്‌ എല്ലാം കാണുകയും കേൾക്കുകയും ചെയ്യാം.
അന്നത്തേ ഡേഡിക്കേഷൻ എന്ന് പറയുന്നത്‌ ആരുമറിയാതെ പി സി മുതലാളി അഞ്ച്‌ പൈസയുമായി പോകും. നേരേ സൈക്കിൾ എഗ്ഞ്ഞക്കാരുടെ അടുത്ത്‌. എന്നിട്ട്‌ സ്വന്തം പേരുപറയില്ല. ഏതെങ്കിലും സുഹൃത്തിന്റെയോ വിരോധിയുടെ പേരുപറയും. അപ്പോൾ അവർ മൈക്കിൽ കൂടി വിളിച്ച്‌ പറയും. ഇതാ ഇന്നയാൾ അഞ്ച്‌ പൈസ തന്ന് സഹായിച്ചിരിക്കുന്നു.
ഈ സൈക്കിൾ എഗ്ഞ്ഞം നടക്കുന്നതിന്റെ കിഴക്കതിന്റെ കിഴക്കതിൽ താമസിക്കുന്ന സദാനന്ദൻ സാറിനു ഇത്‌ കേൾക്കാം. ഇനി അധവ കേട്ടില്ലെങ്കിൽ പി സി മുതലാളി തന്നെ സദാനന്ദൻ സാറിനോട്‌ പറയും. സദാനന്ദൻ സാർ നേരേ കടയിൽ വരും. എന്നിട്ട്‌ എന്റെ ഗുരുവിനൊട്‌ പറയും.
മൈക്കിൽ ഗോപി മേശിരിയുടെ പേരു വിളിച്ച്‌ പറയുന്നത്‌ കേട്ടല്ലോ.
ഉടൻ തന്നെ ഗോപി അണ്ണൻ എന്റെ കയ്യിൽ അഞ്ച്‌ പൈസ തന്ന് വിടും. അപ്പോൾ അവിടെ മൈക്കിൽ വിളിച്ച്‌ പറയും പി സി മുതലാളി അഞ്ച്‌ പൈസ തന്ന് സഹായിച്ചിരിക്കുന്നു.
ഇതൊക്കേ ആയിരുന്നു അന്നത്തേ ആൾക്കാരുടെ സ്നേഹ പ്രകടനവും. വിരോധം തീർക്കലും.
ഇന്ന് സുഹൃത്തുക്കൾ വിരോധിയായാൽ പിന്നെ വെട്ടായി കുത്തായി ബന്ദായി.
RELATED ARTICLES

Most Popular

Recent Comments