മിലാല്‍ കൊല്ലം.
ഈ ഫോട്ടോയിൽ കാണുന്ന പഴം പലയിടത്തും പല പേരിൽ ആണു അറിയപ്പെടുന്നത്. പക്ഷേ ഈ പഴം അധികവും കഴിക്കുന്നത് മലയാളികൾ ആണെന്നാണു എന്റെ അറിവ്. അറിവ് ശരിയാവണം എന്നില്ല.
ഈ പഴത്തിനു ചുമന്ന പഴം എന്ന് പറയുന്നവർ ഉണ്ട്. കപ്പ പഴം എന്ന് പറയുന്നവർ ഉണ്ട്. ചെങ്കതളി എന്ന് പറയുന്നവർ ഉണ്ട്.
പക്ഷേ ഇതൊന്നുമല്ല എനിക്ക് ഈ പഴം. ഈ പഴം എന്റെ ജീവൻ ആണു. കഴിഞ്ഞ ദിവസം വീട്ടിൽ ഒരു കുല വെട്ടി പഴുപ്പിച്ചു. പഴക്കുലയുടെ ഫോട്ടോസ് എനിക്ക് അയച്ചു തന്നു. ആ ഫോട്ടോ മുഖപുസ്തകത്തിൽ ഇടാഞ്ഞത് അതിന്റെ തൈ കൂടി അടിച്ച് പോകണ്ടല്ലോ എന്ന് വിചാരിച്ചിട്ടാണു.
അവർ അത് നാട്ടിൽ തിന്നുന്നതിനു മുൻപ് തന്നെ എന്നെ വിളിച്ചു പറഞ്ഞു അണ്ണാ അണ്ണൻ അവിടുന്ന് രണ്ട് മൂന്ന് ചുമന്ന പഴം വാങ്ങി കഴിക്കണം. അല്ലെങ്കിൽ ഞങ്ങൾക്ക് കഴിക്കാൻ ഒരു മൂടുണ്ടാവില്ല എന്ന്. അങ്ങനെ ഞാൻ ഇവിടുന്നു വാങ്ങിതാണു. ഭാര്യയുടെയും മക്കളുടെയും സന്തോഷം തന്നെ നമ്മുടെയും സന്തോഷം.