മിലാല്‍ കൊല്ലം.
എന്റെ കൊച്ചിലെ അമ്മാമയും അമ്മയും കൂടി പൈസ ചിലവില്ലാത്ത പല പല ഭക്ഷണങ്ങളും ഉണ്ടാക്കി തരുമായിരുന്നു. അതിൽ പ്രധാനി ആയിരുന്നു മാതളക്കായുടെ തോട്. കൊച്ചുമാമൻ വാങ്ങി കൊണ്ടു വരുന്ന മാതളക്കായുടെ തോടുകൾ ശേഖരിച്ചു ഉണക്കി വച്ചിരുന്നിട്ട് ഒരു ദിവസം വൈകിട്ട് എടുത്ത് ഉരലിലിട്ട് ഇടിച്ചു പൊടിച്ച് ആ പൊടിയും അതിന്റെ കൂടെ കുറച്ച് അരിയും അരച്ച് ചേർത്ത് ശർക്കരയും ചേർത്ത് ഒരു കുറുക്കൽ ഉണ്ടാക്കി തരും. അമ്മാമ പറയും കുടലിനും കരളിനും ഒന്നും വരാതിരിക്കാനാണു എന്ന്.
ഇതിലും തീർന്നില്ല കുറച്ച് ദിവസം കഴിഞ്ഞ് തെങ്ങിന്റെ കൂമ്പ് കിട്ടിയാൽ അതും അരച്ച് അതിൽ കുറച്ച് അരിയും അരച്ച് ചേർത്ത് കരിപ്പോട്ടിയും ചേർത്ത് വേറോരു കുറുക്കൽ. പറയുന്നത് ബുദ്ധിശക്തി കൂടുന്നതിനെന്നു.
പിന്നെ മാങ്ങാ സമയം ആയാൽ അതിന്റെ അണ്ടിക്കൂട് പൊട്ടിച്ച് വെള്ളത്തിൽ ഇട്ട് വയ്ക്കും എന്നിട്ട് ഏഴു ദിവസം ഏഴു വെള്ളത്തിൽ ഊറ്റി എടുക്കും. പിന്നീട് വെയ്യിലത്ത് വച്ച് ഉണക്കും. ഉണങ്ങിയ മാങ്ങാണ്ടി ഇടിച്ച് പൊടിച്ച് പുട്ടു പുഴുങ്ങി തിന്നും. നല്ല സ്വാദ് ആണു. അതല്ലെങ്കിൽ മാങ്ങാണ്ടി പൊടി പൊടി പോലെ അരിഞ്ഞു ശർക്കരയും ചെർത്ത് പായസം പോലേ വയ്ക്കും എന്നിട്ട് ഞങ്ങൾക്ക് കുടിക്കാൻ തരും. അമ്മാമ പറയുന്നത് ഇത് കഴിച്ചാൽ വയറ്റിനു അസുഖം വരില്ലന്നായിരുന്നു.
പിന്നീട് ഉള്ളത് മറ്റൊരു പുട്ടാണു. അത് നുച്ചിയിലയും (അതിന്റെ ഇലയ്ക്ക് ഒരു വശം വൈലെറ്റ് കളറും മറു വശം ഇളം വെള്ളകളറുമ) പിന്നെ മയ്യനാട് സഹകരണ സംഘത്തിൽ മുൻപു വശമുള്ള പ്ലാവിലും മാവിലുമായി പടർന്ന് കിടന്നിരുന്ന ഒന്നുണ്ട്. അതിനു ഞങ്ങൾ പറയുന്നത് മുനമുടക്കി എന്നാണു. അതിന്റെ ഇലയും കൂടി കൂട്ടിചേർത്ത് ഇടിച്ച് പൊടിച്ച് അരിമാവും കൂട്ടി ചേർത്ത് ഒരു ലേഹ്യം അല്ലെങ്കിൽ പുട്ട്. പറയുന്നത് നടുവ് വേദന ശരീരം വേ ദന മുതലാവയായ്ക്കാണെന്നാണു.
ഇത് ഇത്രയും പറയാൻ കാര്യം. മായം ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മാതളക്ക കണ്ടപ്പോൾ തോന്നിയതാണു. ഇൻഡ്യൻ മാതളക്ക കിലോയ്ക്ക് പന്ത്രണ്ട് ദറംസ് തൊണ്ണൂറ്റൊൻപത് പിൽസ്. ഈജിപ്ഷ്യൻ മാതളക്ക വെറും നാലു ദർഹംസ് കിലോയ്ക്ക്. അതും വളരെ വലുത്. അതും മുറിച്ചു കഴിഞ്ഞാൽ കറുപ്പ് കലർന്ന ചോര നിറം. ഇതിൽ മധുരവും കൂടുതൽ.
കുറുന്തോട്ടിയ്ക്ക് വാതം വരില്ലന്നാ പറയുന്നത്. അപ്പോൾ മാതളക്കായ്ക്ക് മായമുണ്ടെങ്കിലും പ്രശ്നം ഉണ്ടാകില്ലായിരിക്കും. അല്ലെ?