Wednesday, November 27, 2024
HomePoemsഏകാന്ത പഥികൻ. (കവിത)

ഏകാന്ത പഥികൻ. (കവിത)

ഏകാന്ത പഥികൻ. (കവിത)

റേച്ചൽ നിജു. (Street Light fb group)
ഹേ, സുന്ദരീ! നീ കാണുന്നില്ലേ
നിൻ ഓർമ്മകളിൽ മുങ്ങിത്താഴുന്നോരീ
ഏകാന്തപഥികൻ തൻ
വിങ്ങുന്ന ഹൃദയം
അല്ലയോ പ്രിയേ! നീ കേൾക്കുന്നില്ലേ
നിൻ നഷ്‌ടസ്വപ്നങ്ങളെ താലോലിച്ചു
ഉറക്കുവാൻ അനസ്യൂതമൊഴുകുമെൻ
താരാട്ടു പാട്ടുകൾ
ഹേ മനോഹരീ! നീ അറിയുന്നില്ലേ
നിൻചിന്തകളാകുമാ
ഉമിത്തീയിൽവെന്തുരുകി
തീരുന്നതാം എൻ മാനസം
അല്ലയോ പനിനീർ പൂമൊട്ടേ!
വിടരുവാൻ കൊതിച്ച നീ
വിടരും മുമ്പേ വാടി
തളർന്നു പോയതെന്തേ?
എത്തിനില്‌ക്കുന്നു ഞാൻ
ഇന്നുമീ മാഞ്ചോട്ടിൽ
നമ്മുടെ നഷ്‌ടസ്വപ്നങ്ങളെ
തലോലിച്ചീടാനായ്‌
നിൻ നയനങ്ങളിൽ വിരിയും
പ്രണയപുഷ്‌പമതും
നിൻ ചെഞ്ചുണ്ടിൻ തത്തിക്കളിക്കുമാ
മന്ദഹാസവും കാണാൻ
അല്‌പനേരം ഞാൻ മയങ്ങട്ടേ…
നിൻ മടിയിൽ തല ചായിച്ചു
നിൻ ഓർമ്മകൾ താലോലിച്ചു
സ്വപ്നത്തിലെങ്കിലും
കാത്തിരുപ്പതാവില്ലിനീം
വരുന്നു ഞാൻ നിൻ നിഴലതു പറ്റി
ഒരു വെൺമേഘമായ്‌ നിന്നെ
പുൽകുവാൻ അതിവാഞ്‌ഛയോടെ
ഓർമ്മ തൻ ശവക്കുഴി
മാന്തിപൊളിച്ചു ഞാൻ
മൂടീടട്ടേ എന്നെയും അതിലായ്‌
നിസീമമാം സ്നേഹത്തിൻ പ്രതീകമായി
ഹേ സുന്ദരീ! നിൻ വിശാലമായ
വെള്ളിച്ചിറകതു വീശി വന്നീടൂ
എന്നെയും ആനയിച്ചീടൂ നീ
സുന്ദരമായ നിൻ ലോകത്തിലേക്കു!!!!!!

 

RELATED ARTICLES

Most Popular

Recent Comments