ജിനി മീനു നന്ദ. (Street Light fb group)
അച്ഛൻ മരിച്ചെന്ന് അറിയിച്ചുള്ള കത്ത് ഇന്നലെയാണ് കിട്ടിയത്.. !
‘ അത് കേട്ടപ്പോൾ
അമ്മയിൽ വലിയ ഭാവവ്യത്യാസമൊന്നും കണ്ടില്ല.. !
‘ആ കടലാസെടുത്ത് അടുപ്പിലേക്ക് എറിഞ്ഞപ്പോൾ അത് കത്തുന്ന ചൂടിൽ അമ്മയ്ക്ക് എന്തോ സംതൃപ്തി കിട്ടുന്നത് പോലെ തോന്നി…
‘സ്കൂളിൽ പോകാൻ തുടങ്ങിയപ്പോഴാണ്
‘അച്ഛൻ..
എന്നുള്ള വാക്ക് കേട്ട് തുടങ്ങിയത്..
അച്ഛൻ വന്നപ്പോ കൊണ്ടു വന്ന മിഠായിയുടെയും പുത്തനുടുപ്പുകളുടെയും വിശേഷം കൂട്ടുകാർ പറഞ്ഞു കേട്ടപ്പോൾ അതെന്താണെന്നറിയാൻ വല്ലാത്ത കൗതുകം തോന്നി,..
‘ ഉടുപ്പും കളിപ്പാട്ടവും കൊണ്ടുവരുന്ന ആൾ തന്റെ വീട്ടിലും വരാറുണ്ടല്ലോ
‘പക്ഷേ..!
അയാളെ ആരും
‘അച്ഛൻ..
എന്നു വിളിച്ചു കേട്ടിട്ടില്ല…
‘ആ സംശയം ആദ്യം ചോദിച്ചത് അടുത്തിരുന്ന കൂട്ടുകാരി മീനുവിനോടായിരുന്നു.. അവൾക്കും കൃത്യമായ ഉത്തരം ഉണ്ടായിരുന്നില്ല;
‘അമ്മയോടൊപ്പം ഫോട്ടോയിൽ ചേർന്നിരിക്കുന്ന അല്ലെങ്കിൽ അമ്മയ്ക്കും തനിക്കുമൊപ്പം കിടന്നുറങ്ങുന്ന ആൾ സിനിമയ്ക്കും പുറത്തുമൊക്കെ കൊണ്ടു പോവുന്ന നല്ല ഒരാൾ അതായിരുന്നു ആ നാലാം ക്ലാസുകാരിയുടെ നിഷ്കളങ്കമായ് മറുപടി…
‘തന്റെ അമ്മയ്ക്കൊപ്പം ഫോട്ടോയിൽ അങ്ങനൊരാൾ ഇല്ല അതിന്, തങ്ങളുടെ വീട്ടിൽ ഒരു ഫോട്ടോയും ഇല്ലല്ലൊ..!
‘ അതോണ്ടാവും ചിലപ്പോ അങ്ങനൊരാളെ കാണാതെ പോയത…
‘ അപ്പൊ പുറത്ത് കൊണ്ടുപോവാൻ തനിക്ക് കഥ പറഞ്ഞുറക്കാൻ അങ്ങനൊരാൾ ഇല്ല…
‘അതിന് അമ്മ ഒരിക്കലും തന്നെ അമ്മയ്ക്കൊപ്പം കിടത്തി ഉറക്കിയിട്ടില്ല… അമ്മയുടെ മുറിയിൽ കണ്ട നിഴലുകൾ അതച്ഛന്റെതായിരിക്കുമൊ..? സംശയ നിവൃത്തിക്കായി അമ്മയുടെ അടുത്ത് ചെന്നപ്പൊൾ കിട്ടിയ തല്ലിന്റെ ചൂട് ഇനിയൊരിക്കലും ആ നിഴലുകളെ ചോദ്യം ചെയ്യാതിരിക്കാൻ മാത്രം ഓർമ്മയിൽ നിൽക്കുന്നതായിരുന്നു…!
‘എന്തിനാണ് തല്ലിയതെന്ന് മനസിലായില്ലെങ്കിലും
‘അച്ഛൻ..
അത് തനിക്ക് നിഷേധിക്കപ്പെട്ട ഒന്നാണെന്ന് മനസിലായി…
അച്ഛൻ എന്ന വാക്ക്, അത് ജീവിതത്തിൽ പ്രധാനപ്പെട്ടതാണെന്നും തനിക്കും അങ്ങനെ ഒരാളുണ്ടെന്നും അയാളില്ലാതെ താനുണ്ടാവില്ലെന്നും മനസിലായി തുടങ്ങി…
‘പക്ഷേ..
ആ ഒരാളെവിടെ എന്ന ചോദ്യം പലപ്പോഴും തല പൊക്കിയെങ്കിലും കുഞ്ഞുന്നാളിലെ അടിയുടെ ചൂട് ” അതങ്ങനെ ഓർമ്മയിൽ തങ്ങി നിന്നതുകൊണ്ടാവണം പുറത്തേക്ക് തല നീട്ടിയില്ല….
‘തനിക്ക് കല്യാണപ്രായം എത്തിയപ്പോഴാണ് അച്ഛൻ ഒരു വില്ലനായി മാറിയത് — കാണാൻ തരക്കേടില്ലാത്തതു കൊണ്ടാവും ആലോചനകൾ ഒരുപാട് വന്നു: കോളെജിൽ പഠിപ്പിക്കുന്ന സാറിന്റെ തായിരുന്നു ആദ്യത്തെത് അപ്പൊൾ തൊട്ട് തുടങ്ങി അച്ഛൻ എന്ന വില്ലന്റെ രംഗപ്രവേശം. ..
തന്തയില്ലാത്ത പെണ്ണിനെ കെട്ടാൻ സാറിന്റെ വീട്ടുകാർ സമ്മതിച്ചില്ല, പെണ്ണിന്റെ സ്വഭാവത്തെക്കാളും സൗന്ദര്യത്തെക്കാളും അച്ഛനെന്ന വില്ലൻ മുന്നിട്ട് നിന്നു.
‘ പിന്നീട് വന്ന ഓരോ ആലോചനയിലും അമ്മയുടെ സ്വഭാവം അളക്കപ്പെട്ടു: പക്ഷേ അതിലൊന്നും അമ്മയ്ക്ക് യാതൊരു ഭാവമാറ്റവും കണ്ടില്ല.മകളുടെ വിവാഹത്തെക്കാളും ഭാവിയെക്കാളും സ്വന്തം സുഖവും സന്തോഷവും ആയിരുന്നു അമ്മക്ക് വലുത് : കുഞ്ഞുന്നാളിൽ അമ്മയുടെ മുറിയിലേക്ക് കയറിപ്പോയ അമ്മ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന ചെടിയുടെ നിഴലുകൾ അതല്ലാ എന്ന് മനസിലാക്കി തുടങ്ങിയ കാലമായിരുന്നു പിന്നീട്
‘ അമ്മയുടെ സ്വഭാവദൂഷ്യം കാരണം അച്ഛനും വീട്ടുകാരും ഉപേക്ഷിച്ചതാണെന്നും അച്ഛന്റെ ഛായ ഉള്ളതുകൊണ്ടും തന്നിഷ്ടം പോലെ ജീവിക്കാൻ താനുള്ളത് കാരണം പറ്റാത്തതുമാണ് അമ്മയ്ക്ക് തന്നോടുള്ള വെറുപ്പെന്നും മനസിലാക്കി തന്നത് അകന്ന ബന്ധത്തിലെ ചേച്ചിയായിരുന്നു. ഒരിക്കൽ സഹികെട്ട് ഇതൊക്കെ അമ്മയുടെ മുഖത്ത് നോക്കി ചോദിച്ചു. എല്ലാം അറിഞ്ഞ് തന്നെ സ്വീകരിക്കാൻ തയ്യാറായി വന്ന മനുവിനെ അപമാനിച്ചു വിട്ടപ്പോൾ സഹികെട്ടാണ് താനത് ചോദിച്ചത് ,അതിനുള്ള മറുപടി ഒരമ്മയിൽ നിന്നും പ്രതീക്ഷിക്കാത്തതായിരുന്നു,..
‘ തന്നെയും അമ്മ വിലയുറപ്പിച്ചു നിർത്തിയിരിക്കുകയാണെന്ന്, പല രാത്രികളിലെയും കച്ചവട ചരക്കാക്കാൻ … കേട്ടപ്പോൾ ആദ്യം നടുക്കമായിരുന്നു. പിന്നീടത് കരച്ചിലിനു വഴിമാറി. അച്ഛന്റടുത്തേക്ക് പോയാൽ ,കാര്യങ്ങളൊക്കെ പറഞ്ഞാൽ അച്ഛൻ സ്വീകരിക്കാതിരിക്കില്ല: ആ പ്രതീക്ഷയിലിരിക്കുമ്പോഴാണ് അച്ഛൻ മരിച്ചെന്ന കത്ത് കിട്ടിയത്….
‘വിഷമത്തെക്കാളും നടുക്കത്തെക്കാളും തന്റെ ജന്മത്തെയോർത്ത് പുച്ഛമാണ് തോന്നിയത് അച്ഛന്റെ ചിതയിൽ ചൂടാക്കിയ വെള്ളം കൊണ്ട് കുളിച്ച് അമ്മ നിഴലുകളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ….
‘ആ നിഴൽ ചിലപ്പോൾ കടന്നു വരുന്നത് തന്റെ മുറിയിലേക്കാവും, …
‘അതിനു മുൻപാവണം മരണം, വിഷം കലർത്തിയ ഈ പാൽ കുടിച്ച് തീരുന്നതോടെ ….തന്റെ ജീവനില്ലാത്ത ശരീരത്തിൽ നിഴൽ താണ്ഡവമാടട്ടെ,
അതു കണ്ട് തന്റെ അമ്മ സന്തോഷിക്കട്ടെ… !!