താനൂർ: മത്സ്യത്തൊഴിലാളികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെ ആൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ (എഫ് ഐ ടി യു) താനൂർ ഫിഷറീസ് ഓഫീസ് മാർച്ച് ഒക്ടോബർ 20 വെള്ളിയാഴ്ച നടക്കും. മത്സ്യബന്ധന ഉപകരണങ്ങൾക്ക്മേൽ ഏർപെടുത്തിയ ഭീമമായ ജി.എസ്.ടി എടുത്തുകളയുക, സബ്സിഡി മണ്ണെണ്ണയുടെ അളവ് വെട്ടിക്കുറച്ച നടപടി തിരുത്തുക, മണ്ണെണ്ണയുടെ തടഞ്ഞുവെച്ച സബ്സിഡി തുക സമയബന്ധിതമായി വിതരണം ചെയ്യുക, ഫിഷറീസ് ഓഫീസുകളിൽ സ്ഥിരമായി ഓഫീസർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.
ആൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് പൊന്നാനി മാർച്ച് ഉൽഘാടനം ചെയ്യും. FITU ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ആൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കുട്ടി മംഗലം, അമീർ താനൂർ, അശറഫ് വൈലത്തൂർ എന്നിവർ പങ്കെടുത്ത് സംസാരിക്കും. ————