Tuesday, May 27, 2025
HomeKeralaകാറും ലോറിയും കൂട്ടിയിടിച്ച്‌ ബി.കോം വിദ്യാര്‍ത്ഥി മരിച്ചു.

കാറും ലോറിയും കൂട്ടിയിടിച്ച്‌ ബി.കോം വിദ്യാര്‍ത്ഥി മരിച്ചു.

കാറും ലോറിയും കൂട്ടിയിടിച്ച്‌ ബി.കോം വിദ്യാര്‍ത്ഥി മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കല്‍പറ്റ: ബുധനാഴ്ച രാത്രി കാക്കവയല്‍ വാര്യാട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ബത്തേരി ഡോണ്‍ ബോസ്കോ കോളേജ് ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിയും ബത്തേരി എന്‍എം ടൈല്‍സ് ഉടമ എരഞ്ഞിക്കകത്ത് ഹംസ ഹാജിയുടെ മകനുമായ ഷാമില്‍ (21) ആണു മരിച്ചത്.
രാത്രി 10.50ഓടെ സുഹൃത്തിന്റെ കല്യാണത്തിനു പോയി തിരിച്ചു വരും വഴി വാര്യാടായിരുന്നു അപകടം. ഷാമില്‍ ഓടിച്ചിരുന്ന കാറില്‍ കര്‍ണാടകയില്‍ നിന്നും വരുകയായിരുന്ന കൂടു കെട്ടിയ ലോറി ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് വന്ന് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാറില്‍ കുടുങ്ങിക്കിടന്ന ഷാമിലിനെ ഫയര്‍ഫോഴ്സെത്തിയാണു പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട്ടേക്കു കൊണ്ടുപോകും വഴിയാണു മരണം സംഭവിച്ചത്. കാറില്‍ ഷാമില്‍ മാത്രമാണുണ്ടായിരുന്നത്. മാതാവ്: ഖദീജ. സഹോദരങ്ങള്‍: ഷജീര്‍, ജുനൈദ്, ജംഷീര്‍.
RELATED ARTICLES

Most Popular

Recent Comments