Monday, May 12, 2025
HomePoemsആൾദൈവങ്ങൾ.. (കവിത)

ആൾദൈവങ്ങൾ.. (കവിത)

ആൾദൈവങ്ങൾ.. (കവിത)

ജെയ്‌നി സ്റ്റീഫൻ. (Street Light fb group)
നടക്കുന്നു ആൾദൈവങ്ങൾ
പാത്തും പതുങ്ങിയും
വീശുന്നു വലകൾ
അവിടെയുമിവിടെയും
മുതലെടുക്കുന്നിതാ
നാരിതൻ സ്ത്രീത്വത്തെ
നിൽക്കുന്നു പോഴരായ്
നാരീ നരൻമാരും
പിഴച്ചു പോയ് കാലവും
പിഴച്ചു പോയ് ജീവിതം
പോകണമിനി ദൂരം
പിഴയതൊടുക്കാനായ്
കത്തുന്നു വീഥികൾ
കരയുന്നു ജന്മങ്ങൾ
ആൾദൈവമവിടെങ്ങും
വിഷനൃത്തമാടുമ്പോൾ
കാണാൻ ശ്രമിക്കാതെ
പഴിക്കുന്നു ദൈവത്തെ
കണ്ണുതുറക്കാത്ത
ദൈവങ്ങളെയെന്ന്..
ദൈവമായ് ചമയാതെ
മനുഷ്യനായ് മാറിടാം
മനുഷ്യ മനസ്സുകളിൽ
സ്നേഹം വിതച്ചിടാം.

 

RELATED ARTICLES

Most Popular

Recent Comments