Sunday, May 25, 2025
HomeCinemaബോളിവുഡിന്റെ സ്വന്തം കിംഗ് ഖാന്‍ ടെന്‍ഷനിലാണ്.

ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാന്‍ ടെന്‍ഷനിലാണ്.

ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാന്‍ ടെന്‍ഷനിലാണ്.

ജോണ്‍സണ്‍ ചെറിയാന്‍.
ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാന്‍ ടെന്‍ഷനിലാണ്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ചിത്രങ്ങളുടെ തുടരെത്തുടരെയുള്ള പരാജയമാണ് കാരണം .പരാജയങ്ങള്‍ കാരണം ആരാധകര്‍ തന്നെ വിട്ടുപോകുമോയെന്ന ആധിയിലാണത്രേ ഷാരൂഖ്. റായീസ്, ജബ് ഹാരി മെറ്റ് സേജല്‍, ദില്‍വാലേ തുടങ്ങിയ ചിത്രങ്ങള്‍ എട്ടു നിലയില്‍ പൊട്ടി.
ജബ് ഹാരി മെറ്റ് സേജലിന്റെ വിതരണക്കാര്‍ നഷ്ടപരിഹാരത്തിനായി ഷാരൂഖ് ഖാനെ സമീപിക്കുകയും ചെയ്തു. ആമിര്‍ ഖാന്റെയും സല്‍മാന്‍ഖാന്റെയും ചിത്രങ്ങള്‍ വന്‍ ഹിറ്റുകളാണെന്നതും ഷാരുഖിന് തലവേദനയാണ്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ആനന്ദ്. എല്‍. റായിയാണ് ഇത് വെളിപ്പെടുത്തിയത്.
ലോകത്തിലെ തന്നെ വിലകൂടിയ താരങ്ങളില്‍ എട്ടാം സ്ഥാനമാണ് ഷാരൂഖിന്. കഴിഞ്ഞവര്‍ഷം ആലിയ ഭട്ടിനൊപ്പം അഭിനയിച്ച ഡിയര്‍ സിന്ദഗിയാണ് ഒടുവില്‍ വിജയിച്ച ചിത്രം. അതില്‍ ഒരുഡോക്ടര്‍ കഥാപാത്രമായിരുന്നു താരത്തിന്.
RELATED ARTICLES

Most Popular

Recent Comments