മിലാല്‍ കൊല്ലം.
ബസിൽ കണ്ടക്റ്റർ ആയി ജോലി ചെയുന്ന കാലം.മൊബൈല്‍ കോടതി ബസ് പരിശോധിക്കാൻ നിൽക്കും. സാധാരണ ഇവർ നിൽക്കുന്നത് രാവിലെ പോളയത്തോട് സ്മശാനത്തിനടുത്തും ഉച്ച തിരിഞ്ഞാണെങ്കിൽ ശക്തി കുളങ്ങരെ കപ്പിത്താൻസിന്റെ അടുത്തും ആണു. സാധാരണ ചെയ്യുന്നത് ദൂരത്ത് കാണുമ്പഴേ രണ്ടിന്റെ പത്ത് നോട്ട് നല്ല കട്ടിക്കങ്ങ് ചുരുട്ടും എന്നിട്ട് ബസിൽ നിന്ന് ഇറങ്ങി മുൻപോട്ട് അങ്ങ് ഓടും എന്നിട്ട് പിടിക്കാൻ നിൽക്കുന്ന പോലീസുകാരന്റെ അതായത് പിടിക്കാൻ നിൽക്കുന്ന പോലീസ്കാരൻ കൈ കാണിച്ച് വണ്ടി സൈഡ് ഒതുക്കാൻ പറഞ്ഞിട്ട് പിറകിൽ കൈ കേട്ടിയാണു നിൽക്കുന്നത്. അപ്പോൾ പിറകിൽ കൊണ്ട് പൈസ വച്ചു കൊടുക്കും അപ്പോ നല്ല കട്ടിക്കുണ്ട് പതുക്ക അങ്ങ് പോക്കറ്റിൽ ആക്കും വണ്ടി നിർത്താതെ അങ്ങ് പോകും.
കോടതിയുടെ അടുത്ത് ചെല്ലുമ്പോൾ ചില പോലീസ്കാർ കൈ കാണിക്കും അപ്പോൾ ഈ പൈസ വാങ്ങിയ പോലീസ്കാരൻ വിളിച്ചു പറയും അവർ ഓക്കേ ആണു പിന്നെ ഒന്നും പേടിക്കണ്ട വിട്ട് പോകാം. ഇവർ പിന്നെ ഉച്ചതിരിഞ്ഞ് ശക്തികുളങ്ങരെ നിൽക്കും അപ്പോൾ ഓടിച്ചെന്ന് പതുക്കേ പറയും സാറേ രാവിലെ പോളയത്തോട്ടിൽ കണ്ടതാ. അപ്പോൾ ചില പോലീസ് കാരൻ പറയും പൊയ്ക്കോളാൻ. പിന്നെ അടുത്ത പരിപാടി ശക്തികുളങ്ങരെ കോടതി നിൽക്കുമ്പോൾ കാവനാട്ന്നേ അകത്ത് കൂടി ഉള്ള റോഡിലൂടെ കയറി അങ്ങ് പോകും. തമാശ അതല്ല തൊട്ടപ്പുറത്ത് കൂടി ഈ വണ്ടികൾ എല്ലാം പോകുന്നത് അവർക്ക് കാണാം എന്നുള്ളതാണു. ഒരിക്കൽ ഞാൻ കൊട്ടിയം പരവൂർ വർക്കല ആറ്റിങ്ങൽ വണ്ടിയിൽ ഓടുന്നു. ഇത്തിക്കര പാലം കഴിഞ്ഞപ്പോൾ മൊബെയിൽ പിടിത്തം നടക്കുന്നു. ബസിൽ ആണെങ്കിൽ ഒരു റ്റൈം ഷീറ്റിന്റെ പകർപ്പ് അല്ലാതെ ഒന്നുമില്ല. ഞങ്ങളുടെ മുന്നേ പോകണ്ട ബസുകാർ എല്ലാം അവിടെ ഉണ്ട് കോടതിയിൽ കയറാൻ ഫസ്റ്റ എയിഡ് ബോക്സുമായി വരിയിൽ നിക്കുകയാ.
എന്നോട് ഡ്രൈവർ പറഞ്ഞു പൈസ വല്ലതും ഉണ്ടെങ്കിൽ ഒരു നൂറ്റി അൻപത് രൂപയിഞ്ഞെടുത്ത് ബുക്കും പേപ്പറിനകത്ത് വച്ച് അങ്ങ് ആ പോലീസ് കാരന്റെ കൈയിൽ കൊട്. ഞാൻ പറഞ്ഞു അണ്ണാ ബുക്കും പേപ്പറുമൊന്നും ഇല്ല. (ഇദ്ദേഹം ഒരു പഴയ ഡ്രൈവർ ആയിരുന്നു.) പിന്നെ എന്താ ഉള്ളത്? ഞാൻ പറഞ്ഞു ഒരു സമയത്തിന്റെ പകർപ്പ്. എന്തെങ്കിലും ആകട്ട് അതിനകത്ത് വച്ച് അങ്ങ് കൊടുക്ക്. ഞാൻ അങ്ങനെ നൂറ്റി അൻപത് കൊടുത്തു. അപ്പോൾ ആ പോലീസുകാരൻ ഏയ് ശരിയാവില്ല പോയാ വരിയിൽ നിൽക്ക്. നമുക്ക് അറിയാം വരിയിൽ നിന്നാൽ പൈസ ഒരുപാട് ആകും. അങ്ങനെ ഒരു നൂറു രൂപ കൂടി കൊടുത്തപ്പോൾ ഞങ്ങളുടെ പേപ്പറിന്റെ മുകളിൽ ഒരുപാട് പേപ്പർ ആയേങ്കിലും ഒരു പ്രയാസവും ഇല്ലാതെ ഞങ്ങളുടെ പേപ്പർ അദ്ദേഹം ഇടക്കുന്നു വലിച്ചൂരി ഇഞ്ഞ് തന്നു ഞങ്ങൾ വണ്ടിയുമെടുത്ത് ഒറ്റ പോക്കും പോയി അപ്പോൾ ഒരു പോലീസ്കാരൻ തടയാൻ വന്നു അപ്പോൾ തന്നെ മറ്റേ പോലീസ്കാരൻ വിളിച്ചു പറഞ്ഞു ക്ലീയർ ആണു. ഞങ്ങളുടെ മുൻപ് വണ്ടി എല്ലാം അവിടെ കിടക്കുന്നത് കൊണ്ട് നല്ല ആളായിരുന്നു ലൈനിൽ.
ബസിന്റെ നികുതി അടക്കാൻ ആറ്റിങ്ങൽ പോകും. ആദ്യം ബാങ്കിൽ പോയി പൈസാ അടച്ച് ചെല്ലാൻ വാങ്ങി ആർ കേ വി യുടെ എതിർ വശത്താണു ആർ റ്റി ഒ ആഫീസ് അവിടെ പോയി വരിയിൽ നിന്ന് പൈസ അടക്കണം. ഭയങ്കര തിരക്കാണു. അന്ന് കിട്ടില്ല പൈസ അടച്ച രസ്സീത് അതുകൊണ്ട് ചെല്ലാൻ അടച്ച പേപ്പറും ബസിന്റെ ബുക്കും പേപ്പറും അതിനുള്ളിൽ ഒരു ഇരുപത് രൂപയും വച്ച് കൊടുക്കും. അപ്പോൾ ഇരുപത് രൂപ വച്ച ബുക്ക് എല്ലാം അദ്ദേഹം വേറേ വയ്ക്കും എന്നിട്ട് ഉച്ചതിരിയുമ്പോൾ ചാപ്പയടിച്ച് ബുക്ക് നമ്പർ വിളിച്ച് തരും. ഈ ഇരുപത് രൂപ വച്ചവരുടെ മാത്രം ബാക്കി എല്ലാം നാളെ എന്ന് പറയും. എന്നേക്കാൾ മുന്നേ വന്ന് വരിയിൽ നിൽക്കുന്നവർ ഉണ്ടാകും പക്ഷേ ഒരു കാര്യവും ഇല്ല. എനിക്കാണെങ്കിൽ ഇരുപത് രുപയിൽ കൂടുതൽ ആകും തിരിച്ച് കൊല്ലത്ത് വന്നിട്ട് അടുത്ത ദിവസം പോകണമെങ്കിൽ പിന്നെ സമയ നഷ്ടവും. ഞാൻ ഈ എഴുതിയത് എല്ലാം ഇരുപത് വർഷം മുന്നേ നടന്നതാണു അതുകൊണ്ട് അത് കഴിഞ്ഞുള്ള കാര്യം ഒന്നും എനിക്ക് അറിഞ്ഞു കൂടാ.