Wednesday, May 28, 2025
HomeGulfമഅ്ദനി കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.

മഅ്ദനി കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.

മഅ്ദനി കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി : പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി കേസില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സുരക്ഷാ ഉദ്യോഗസ്ഥരുടെ ടിഎയും ഡിഎയും മാത്രമേ അനുവദിക്കാന്‍ കഴിയൂ. ഇത് എത്രയെന്ന് നാളെ അറിയിക്കണം. സുപ്രീംകോടതി ഉത്തരവിനെ വിലകുറച്ച് കാണരുത്.
വികലാംഗനായ ഒരാള്‍ക്കായാണ് ഭീമമായ തുക ആവശ്യപ്പെട്ടത്. സുരക്ഷാച്ചെലവിനായി വന്‍തുക ആവശ്യപ്പെട്ട കര്‍ണാടക പൊലീസിന്റെ നടപടിക്കെതിരെ മഅ്ദനി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ മഅ്ദനിക്ക് സുരക്ഷ ഏര്‍പ്പെടുത്താമെന്ന കേരളത്തിന്റെ ആവശ്യവും സുപ്രീംകോടതി തള്ളി. സുരക്ഷാച്ചെലവ് താങ്ങാനാവാത്തതിനാല്‍ കേരളത്തിലേക്കു തല്‍ക്കാലം വരുന്നില്ലെന്നു മഅ്ദനി അറിയിച്ചിരുന്നു.
RELATED ARTICLES

Most Popular

Recent Comments