Saturday, March 21, 2026
HomeKeralaയുദ്ധക്കെടുതിയുടെ മോചനത്തിനായി പ്രാർത്ഥിക്കുക .

യുദ്ധക്കെടുതിയുടെ മോചനത്തിനായി പ്രാർത്ഥിക്കുക .

സമീർ കാളികാവ്.

വടക്കാങ്ങര : ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലുടെയും  ആത്മസമർപ്പണത്തിലൂടെയും വിശ്വാസി സമൂഹം ആർജിച്ചെടുത്ത ദൈവഭക്തിയും ക്ഷമയും ആയുധമാക്കി ലോക സമൂഹത്തെ ഒന്നടങ്കം ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്ന യുദ്ധക്കെടുതിയിൽ നിന്നുമുള്ള മോചനത്തിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് സമീർ കാളികാവ് ആവശ്യപ്പെട്ടു. വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ടാലന്റ് പബ്ലിക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽ പെരുന്നാൾ ഖുതുബ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു മർദ്ദിത സമൂഹത്തിന്റെയും ആത്യന്തിക വിജയത്തിനും അതുവഴി ലോക സമാധാനം സ്ഥാപിച്ചെടുക്കുവാനും ദൈവത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നും ലോക വിശ്വാസികൾ ദൈവ സാമിപ്യം ശക്തിപ്പെടുത്തുവാൻ ഇത്തരം ആഘോഷ ദിനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
പെരുന്നാൾ നമസ്കാരാനന്തരം  മഹല്ല് കമ്മിറ്റി റമദാനിൽ സംഘടിപ്പിച്ച ഖുർആൻ ഓൺലൈൻ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. ഈദ് ഗാഹിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികൾ സംഗമിച്ചു.
ഫോട്ടോ കാപ്ഷൻ : വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ടാലന്റ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ഈദ്ഗാഹ്. ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് സമീർ കാളികാവ് നേതൃത്വം നൽകി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments