Wednesday, April 9, 2025
HomeAmericaമിസ് ടീന്‍ യുഎസ്എ: ജാനു പട്ടേലിന് അഞ്ചാം സ്ഥാനം.

മിസ് ടീന്‍ യുഎസ്എ: ജാനു പട്ടേലിന് അഞ്ചാം സ്ഥാനം.

മിസ് ടീന്‍ യുഎസ്എ: ജാനു പട്ടേലിന് അഞ്ചാം സ്ഥാനം.

പി.പി. ചെറിയാന്‍.
ഫിനിക്‌സ് (അരിസോണ): മിസ് ടീന്‍ യുഎസ്എ 2017 ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി ജാനു പട്ടേല്‍ (16) അഞ്ചാം സ്ഥാനം കരസ്ഥമാക്കി. മിസോറിയില്‍നിന്നുള്ള സോഫിയ ഡൊമിനിക്‌സിനാണ് കിരീടം.
ജൂലൈ 29ന് നടന്ന അരിസോണയില്‍ നടന്ന ഫൈനലില്‍ മത്സരിച്ച 50ഓളം മത്സരാര്‍ഥികളില്‍നിന്നാണ് ജാനു അഞ്ചാം സ്ഥാനം സ്വന്തമാക്കിയത്.
ഇന്ത്യന്‍ പൈതൃകത്തില്‍ അഭിമാനം കൊള്ളുന്ന ജാനു നല്ലൊരു ബോളിവുഡ് ഡാന്‍സറും വിവിധ ചാരിറ്റി പദ്ധതികള്‍ ഏറ്റെടുത്തു നടത്തുന്ന വോളണ്ടിയര്‍ ഔട്ട്‌റീച്ച് പ്രോഗ്രാം പ്രസിഡന്‍റ് കൂടിയാണ്.
2016 ഡിസംബറില്‍ മിസ് കാലിഫോര്‍ണിയ ടീന്‍ യുഎസ്എ കീരിടം സ്വന്തമാക്കീയ ജാനു ഹണ്ടിംഗ്ടണ്‍ ബീച്ച് ഹൈസ്കൂള്‍ ജൂണിയര്‍ വിദ്യാര്‍ഥിനിയാണ്. പീഡിയാട്രീഷന്‍ ആകാനാണ് ആഗ്രഹം.5
RELATED ARTICLES

Most Popular

Recent Comments