Saturday, November 30, 2024
HomePoemsധ്രുവങ്ങൾ.. (കവിത)

ധ്രുവങ്ങൾ.. (കവിത)

ധ്രുവങ്ങൾ.. (കവിത)

കവിത മേനോൻ. (Street Light fb group)
മനമേ, നീ കാത്തിരിപ്പതാരേ?
ആത്‍മവിശ്വാസത്തെ
കാർന്നുതിന്നുന്ന
ചിതലിനെയോ?
നിത്യവും ജീവിതസന്ധ്യയുടെ
വക്കുവരെ ചെന്നെത്തുന്ന
അസ്തമയ സൂര്യനെയോ?
സ്വപ്നങ്ങളുടെ മഴപ്പെയ്ത്തിൽ
പീലിവിരിച്ച്,
മഴവിൽക്കാവ്യമെഴുതാൻ പഠിപ്പിച്ച
പ്രണയവർണ്ണങ്ങളേയോ?
ഞാൻ തേടിയ നീ,
ഒരിക്കലും കൂടിച്ചേരാത്ത
എതിർ ധ്രുവത്തിൽ സ്ഥിതിചെയ്യുന്ന
നക്ഷത്രമാണ്..
നിന്റെ മായാവലയത്തിൽപ്പെട്ട്
ഗുരുത്വാകർഷണത്തിനെപ്പോലും
തോല്പിച്ചെന്ന് ഞാൻ അഹങ്കരിച്ചിരുന്നു..
വേലിയേറ്റങ്ങൾ പോലെ,
ദേശാന്തരരേഖകൾ മറികടന്ന്
ആർത്തിരമ്പുന്ന കടലായ്
നീയെന്നിൽ പെയ്തിറങ്ങി..
പുലരിയുടെ പൊൻപ്രഭയിൽ
പൊലിഞ്ഞുപോകുന്ന
നിമിഷാർദ്ധ വാൽനക്ഷത്രം
മാത്രമായിരുന്നു നീയെന്ന് ഞാനറിഞ്ഞില്ല..
എങ്കിലും ഞാനിന്നും തേടുന്നു..
കടലാസ്സിലലിഞ്ഞുപോയ
ഒരുതുള്ളി മഷിക്കറുപ്പിനെ –
ഞാനെന്ന കഥയെ തിരുത്തിക്കുറിക്കുവാൻ..
RELATED ARTICLES

Most Popular

Recent Comments