ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: 20ാമത്തെ പിറന്നാളിന് ഔഡി കാറാണ് പവന്‍ജീത്ത് സിങ് കോലിക്ക് അച്ഛന്‍ സമ്മാനമായി നല്‍കിയത്. സ്നേഹിച്ചിരുന്ന പെണ്‍കുട്ടി മറ്റൊരു വിവാഹത്തിന് തയ്യാറായതോടെ അവന്‍ മരിക്കാനുള്ള എളുപ്പ വഴികള്‍ തേടി ഗൂഗിളില്‍ അലഞ്ഞു. ഒടുവില്‍ കടുത്ത നിരാശയ്ക്കൊടുവില്‍ ബാന്ദ്ര-വര്‍ളി കടല്‍പാലത്തില്‍ നിന്ന് അവന്‍ ചാടി മരിച്ചു. തിങ്കളാഴ്ച് മുബൈ ബാന്ദ്രയിലാണ് സംഭവം.
പുറമെ നിന്നുള്ളവര്‍ക്ക് പവന്‍ജീത്ത് സൗഭാഗ്യവാനായ യുവാവാണ്. സ മ്പന്നനായ അച്ഛന്‍. ബാന്ദ്രയിലെ പോഷ് മേഖലയില്‍ വീട്, അങ്ങനെ പലതും. പക്ഷെ നിരാശയുടെ പടുകുഴിയിലായിരുന്നു യുവാവെന്നും അതാണ് പവന്‍ജീത്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് വിലയിരുത്തുമ്പോള്‍ സുഹൃത്തുക്കള്‍ പോലും അതിശയപ്പെട്ടു പോവുകയാണ്.
കഴിഞ്ഞ പിറന്നാളിനാണ് അച്ഛന്‍ കോലിക്ക് വിലകൂടിയ ഔഡി കാര്‍ സമ്മാനമായി നല്‍കിയത്. അപ്പോഴെല്ലാം കോലി എളുപ്പം എങ്ങനെ ആത്മഹത്യ ചെയ്യാം എന്ന് ഗൂഗിളില്‍ പരതുകയായിരുന്നു. കാമുകിയുടെ വിവാഹ നിശ്ചയം ഉറപ്പിച്ചത് താങ്ങാനാവാതെ വന്നതാണ് യുവാവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം. എളുപ്പത്തില്‍ മരിക്കുന്ന വഴികള്‍ എന്തെല്ലാമാണെന്ന് പവന്‍ജീത്തിന്റെ മൊബൈലിലെ ബ്രൗസിങ് ഹിസ്റ്ററിയിലുണ്ട്.
ഞായറാഴ്ച്ചയാണ് യുവാവിനെ പൊടുന്നനെ കാണാതെയാവുന്നത്. വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ബാന്ദ്രാ കടപ്പുറത്തടിഞ്ഞ മൃതദേഹം പവന്‍ജീത്തിന്റേതാണെന്ന് കയ്യിലെ വളയും കാലിലെ ആഭരണവും നോക്കിയാണ് തിരിച്ചറിഞ്ഞത് മൊബൈലും ഔഡി കാറും വീട്ടില്‍ വെച്ച് വാടകയ്ക്ക് കാര്‍ എടുത്താണ് കടല്‍പാലത്തില്‍ പവന്‍ജീത്ത് എത്തിയത്. ‘ശര്‍ദ്ദിക്കാനുണ്ടെന്ന് പറഞ്ഞാണ് യുവാവ് കാറില്‍ നിന്നിറങ്ങിയത്. പിന്നീട് പെട്ടെന്ന് തന്നെ കടലിലേക്ക് എടുത്തു ചാടുകയായിരുന്നു’ ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു.