മിലാല്‍ കൊല്ലം.
വീട്.
എനിക്കും നല്ലൊരു വീട് വേണം എന്ന് ആഗ്രഹം തുടങ്ങി. പഴയ വീട് ആണെങ്കിൽ മഴപെയ്യുമ്പോൾ ചോർച്ചയാണു. ഈ പഴയ വീടും ഞാൻ പലപ്പോഴായി ചെയ്യ്തതാണു. അങ്ങനെ ഞാൻ ഭാര്യയുമായി സംസാരിച്ച് വീട് വയ്ക്കാൻ തന്നെ തീരുമാനിച്ചു. നാട്ടിൽ ഒന്ന് രണ്ട് പേരേ വിളിച്ചു ഞാൻ ചോദിച്ചു. ഒരു വീട് വയ്ക്കണം ആരെങ്കിലും ഉണ്ടോ? അപ്പോൾ അവിടുന്ന് ഉത്തരം വന്നത്… നാട്ടിൽ വരുമ്പോൾ നല്ല ഒരു പ്ലാനൊക്കേ വരച്ച് ഏതെങ്കിലും മേശിരിയേ ഏൽപ്പിച്ചാൽ മതി. എന്നിട്ട് ആവശ്യത്തിനുള്ള സാധനങ്ങൾ ഇറക്കി കൊടുത്താൽ അവർ കെട്ടിക്കൊള്ളും. പക്ഷേ ഈ പറഞ്ഞത് എനിക്ക് അങ്ങോട്ട് സ്വീകരിക്കാൻ താൽപര്യം ഇല്ലായിരുന്നു. കാരണം ഞാൻ രണ്ട് മാസത്തേ അവധിക്ക് നാട്ടിൽ വരും എന്നിട്ട് പഴയ വീട് പൊളിച്ച് കളഞ്ഞ് പുതിയ വീടിനു അടിസ്ഥാനം കെട്ടിവരുമ്പോൾ എന്റെ അവധി കഴിയും. പിന്നെ വീട്ടുകാർ എവിടെ കിടക്കും വാടകയ്ക്ക് വീട് എടുക്കാം എന്ന് വിചാരിച്ചാൽ എത്ര കാലം വാടകയ്ക്ക് താമസിക്കും? ഞാൻ ഉടൻ തന്നെ എന്റെ പെങ്ങളുടെ ഭർത്താവിനെ (അളിയൻ) വിളിച്ചു. ഞാൻ അളിയനെ സാബു അണ്ണൻ എന്നാണു വിളിക്കുന്നത്. എന്റെ മരുമക്കളും വിളിക്കുന്നത് അങ്ങനെ ആണു. സാബു അഛൻ. ഞാൻ സാബു അണ്ണനോട് ചോദിച്ചു ഒരു വീട് വയ്ക്കണം ആരെങ്കിലും ഉണ്ടോ? അപ്പോൾ തന്നെ സാബു അണ്ണൻ പറഞ്ഞു ഉണ്ട് നമ്മുടെ കനകൻ. അദ്ദേഹം വീട് വച്ച് കൊടുക്കും. ഞാൻ കാര്യം പറഞ്ഞു. അപ്പോൾ തന്നെ സാബു അണ്ണനും കനകേണ്ണനും കൂടി വീട്ടിൽ വന്നു സ്ഥലം കണ്ടു.
കനകേണ്ണൻ തന്നെ രണ്ടു മൂന്ന് വീടിന്റെ പ്ലാൻ വരച്ച് എനിക്ക് അയച്ചു തന്നു. അതിൽ ഒന്ന് ഞാൻ സ്തിരപ്പെടുത്തിയതായി അറിയിച്ചു. എത്ര രൂപ ആകുമെന്നും പറഞ്ഞു. സമ്മതിച്ചു. പിന്നീട് ബാങ്കിൽ ലോൺ എടുക്കാൻ പോയി അപ്പോൾ പറയുന്നു വിദേശത്ത് ജോലി ചെയ്യുന്നതിന്റെ സാലറി സർട്ടിഫിക്കറ്റ് വേണം എന്ന്. ഞാൻ ഓടി ഞങ്ങളുടെ മാനേജരെ പോയി കണ്ടു. അദ്ദേഹം പറഞ്ഞു കുഴപ്പം ഇല്ല കമ്പനിയുടെ മുതലാളിയോട് പറഞ്ഞു വാങ്ങി തരാം എന്ന്. എനിക്ക് സന്തോഷമായി ഈ വിവരം വീട്ടിൽ വിളിച്ചു പറഞ്ഞു. എല്ലാം ശരിയായ സ്തിതിക്ക് പഴയ വീട് പൊളിച്ച് പുതിയ വീടിനു കള്ളും ഇട്ടു. ഇതിനു മുൻപ് തന്നെ പടിഞ്ഞിറ്റതിന്റെ പടിഞ്ഞിറ്റതിൽ ഒരു വീട് രണ്ട് മാസത്തേക്ക് വാടകയ്ക്ക് ചോദിച്ചു തരാമെന്നും പറഞ്ഞിരുന്നു. പക്ഷേ വീടിനു ചെന്നപ്പോൾ പെട്ടന്ന് പറഞ്ഞു ഇരുപത്തിയയ്യായിരം രൂപ കെട്ടിവയ്ക്കണം എന്നാലെ താക്കോൽ തരു എന്ന്. പിന്നെ എന്ത് പറയാൻ. എന്റെ ഭാര്യയ്ക്ക് ഏക സഹായം എന്റെ വാൽസല്ല്യ നിധിയായ മാമൻ ആയിരുന്നു. പുതിയ വീട് വയ്ക്കുന്നതിനു തെക്കുവശത്തായി മാമൻ ഒരു ചെറിയ പെര കെട്ടി. സാധനങ്ങൾ മുഴുവനും അതിൽ വാരിയിട്ട് അങ്ങോട്ട് മാറി. അപ്പോൾ അതാവരുന്നു പെരുമഴ. ഹ ഹ ഹ ഹ പെരു മഴ വന്നിട്ട് എല്ലാം കൂടി എടുത്തുകൊണ്ട് പോയി. പിന്നെ മാമൻ ഒന്നും നോക്കിയില്ല പുതിയ വീടു വയ്ക്കുന്നതിന്റെ പടിഞ്ഞാറു വശത്തായി പഴയ വീടിന്റെ കല്ലും മറ്റും ഉപയോഗിച്ച് നല്ലൊരു ചെറിയ വീട് വച്ചു. ആ വീടാണു കുറച്ച് നാൾ മുൻപ് പൊളിക്കുന്ന സമയം പാമ്പ് ഉണ്ടായിരുന്നു എന്ന് എഴുതിയിരുന്നു.
എന്നെ ഓഫീസിൽ വിളിപ്പിച്ചു. ഞാൻ ചെന്നു. അപ്പോൾ മാനേജർ. മുതലാളി ഒപ്പിട്ട് ചാപ്പയടിച്ച ശംബള സർട്ടിഫിക്കറ്റ് തന്നു. അത് വാങ്ങിയപ്പോൾ അറിയുന്നു അതിൽ ഇൻഡ്യൻ എമ്പസിയുടെ സീൽ വേണമെന്ന്. അങ്ങനെ ഞാൻ നേരെ ഷാർജ്ജാ ഇൻഡ്യൻ അസ്സോസിയേഷനിൽ പോയി. അവിടെ ചെന്നപ്പോൾ എന്തോ ആവശ്യത്തിനു വന്നിട്ട് അവിടെ ഇരിക്കുന്നു ഞങ്ങളുടെ നാട്ടുകാരനായ സുനിലണ്ണൻ (സുനിൽ മണലിൽ) പിന്നെ അദ്ദേഹവുമായോക്കേ സംസാരിച്ച് കഴിഞ്ഞ് എന്റെ പേരുവിളിച്ചു. ഞാൻ എഴുനേറ്റ് ചെന്നു അപ്പോൾ പറയുന്നു സാലറി സർട്ടിഫിക്കറ്റ് ഇതല്ല. ഇത് ഏത് മുതലാളിക്കും എഴുതി തരാം അതുകൊണ്ട് ഇത് പറ്റില്ല. ചങ്ക് പൊട്ടിപ്പോയി. എന്തായലും ഒപ്പിച്ചേ പറ്റുള്ളു. നാട്ടിൽ വീടും പൊളിച്ചിട്ടു പുതിയ വീടിനു കല്ലും ഇട്ടു. അപ്പോൾ മോണാഫാറാ ഹോട്ടൽ മുതലാളി മണിയണ്ണൻ പറഞ്ഞു നിങ്ങളുടെ കമ്പനിയിൽ ചെന്ന് പറയണം അപ്പോൾ അവർ എടുത്ത് തരും. കമ്പനിയുടെ ഒരുപാട് പേപ്പർ വേണം. ഇതെല്ലാം അവർ തരുമോ ? എന്റെ ഉള്ളിൽ ഒരു അങ്കലാപ്പ്. എന്തായാലും കമ്പനിയിൽ പോയി പറഞ്ഞു. അവർക്ക് അറിയാവുന്നത് കൊണ്ട് എല്ലാ പേപ്പറും കിട്ടി. ഞാൻ കൊണ്ട് പോയി ഫോറിൻ അഭയേഷ്സിൽ നിന്നും സീലും വങ്ങി. അതും കൊണ്ട് ഇൻഡ്യൻ അസ്സോസിയേഷനിൽ.. അവിടുന്നും ചാപ്പ അടിച്ച് വേടിച്ചു.
ഇനി അതിത്രയും കൂടി ഒരു കവറിൽ ഇട്ട് മേൽ വിലാസവും എഴുതി തിരിച്ചയക്കുന്നതിനുള്ള സ്റ്റാമ്പും ഒട്ടിച്ച് ലേബർ ആഫിസിൽ കൊടുക്കണം. ഒരു ചൊവ്വാഴിച്ച ദിവസം. അന്ന് പോയങ്കിൽ മാത്രമേ ഞായറാഴിച്ച എനിക്ക് സാധനം കിട്ടുകയുള്ളു. ഞായറാഴിച്ച കഴിഞ്ഞാൽ പിന്നെ റമദൻ അവധി. പിന്നെയും ദിവസങ്ങൾ ഒരുപാട് കഴിയും. ഞാൻ ഓടിപ്പിടിച്ച് ലേബർ ആഫീസ്സിൽ ചെന്നു. അപ്പോൾ അവർ പറഞ്ഞു നിങ്ങൾ ഇവിടെ കൊണ്ടു വന്നിട്ട് കാര്യമില്ല. നിങ്ങളുടെ പി ആർ ഒ വേണം ഇവിടെ കൊണ്ടുവരുവാൻ. മൈ ഗോഡ് ഞാൻ തിരിച്ച് ഒരു ഓട്ടമോടി. ഞങ്ങളുടെ മാനേജരോട് പോയി കഥ പറഞ്ഞു. മാനേജർ പറഞ്ഞു. നമ്മുടെ പി ആർ ഓ ചില കാര്യങ്ങൾക്ക് പൈസ വാങ്ങുന്നതാ. ഞാൻ പറഞ്ഞാൽ ചിലപ്പോ പൈസ വാങ്ങില്ല അതുപോലെ കാര്യം ചെയ്ത് തരുകയും ഇല്ല. എന്താവേണം? ഞാൻ സാറിനോട് പറഞ്ഞു പൈസ കൊടുക്കാം എനിക്ക് എങ്ങനെയെങ്കിലും കാര്യം സാധിച്ച് കിട്ടിയാൽ മതി എന്ന്. അതു മാത്രമല്ല ലേബറിൽ കൊടുത്തു കഴിഞ്ഞാൽ അത് തിരിച്ച് കയ്യിൽ തരില്ല. അത് പോസ്റ്റൽ വഴിയേ വരികയുള്ളു. എന്തായാലും ഭഗ്യ്ത്തിനു അദ്ദേഹം അന്ന് തന്നെ കൊടുക്കുകയും എന്നിൽ നിന്നും കാശ് ഒന്നും വാങ്ങിയതും ഇല്ലാ.
അങ്ങനെ എന്തായാലും കാര്യം നടന്നു. അത് പിന്നെ നാട്ടിൽ അയച്ചു. നാട്ടിൽ ഒരു ഗുസ്തി കഴിഞ്ഞ് പൈസ എടുക്കാം എന്നായപ്പോൾ ബാങ്കിൽ നിന്ന് ഒരു ചോദ്യം എത്ര രൂപ വേണം. ഞാൻ ഒരു തുക പറഞ്ഞു. അത് അനുവതിയ്ക്കുകയും ചെയ്തു. അപ്പോൾ അതാ കുറേ ആൾക്കാർ നീ എന്ത് കണ്ടുകൊണ്ടാണു ഇത്രയും രൂപ പറഞ്ഞത്. എന്ന് പറഞ്ഞു കൊണ്ട്.
എല്ലാ ആൾക്കാർക്കും പറ്റുന്ന ഒരു കുഴപ്പം ആണു. കയ്യിലുള്ളത് ജാമ്യം വച്ച് പൈസ എടുക്കും വീടിന്റെ പകുതി പണിയാകുമ്പോൾ പൈസ തീരും. പിന്നീട് ബാങ്കിൽ നിന്ന് പൈസ എടുക്കാൻ ഒരു മാർഗ്ഗവും ഇല്ല. ബാക്കി പണി തീർക്കുവാൻ വേണ്ടി പോയി ബ്ലൈഡിൽ നിന്ന് പൈസ എടുക്കും. തിരിച്ച് അടക്കുമ്പോൾ പ്രശ്നം തുടങ്ങും. ഒരാളിന്റെ വരവ്. ബാങ്കിൽ അടക്കുമോ ബ്ലൈഡിൽ അടക്കുമോ? ആകേ പ്രശ്നം ആയി. എങ്ങനെ എങ്കിലും പണി കഴിപ്പിച്ചിട്ട് വീട് പാലു കാച്ചും നടത്തി കൊടുത്തു കാശുവാങ്ങും.
നമ്മൾ എപ്പോൾ ആയാലും കടം ഒരിടത്തുന്നു മാത്രം എടുക്കുവാൻ ശ്രമിക്കുക. അപ്പോൾ എങ്ങനെ എങ്കിലും അടയ്ക്കാൻ സാധിക്കും. രണ്ടിടത്തു നിന്ന് കടവും ഒറ്റ വരുമാനവും ബുദ്ധി മുട്ട് നേരിടെണ്ടി വരും. സൂക്ഷിക്കുക.