ജോണ്‍സണ്‍ ചെറിയാന്‍.
പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാകുമാര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് രാവിലെ 11:30 ന് ലോക്സഭാ സെക്രട്ടറി ജനറലിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ,സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ,തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രി ഉള്‍പ്പടെയുളളവര്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണചടങ്ങില്‍ പങ്കെടുക്കും. നാളെയാണ് പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കുക.
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ റാം നാഥ് കോവിന്ദിന് പ്രതിരോധമൊരുക്കുന്നതിനാണ് കോണ്‍ഗ്രസ് നേതാവായ മീരാകുമാറിനെ തിരഞ്ഞെടുത്തിരിക്കുന്നത്. 17 പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് മീരാകുമാര്‍ മത്സരിക്കുന്നത്.
ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നിന്നാണ് മീരാകുമാര്‍ തന്റെ പ്രചരണം ആരംഭിക്കുന്നത്. തന്നെ പിന്തുണയ്ക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ച് കത്തയച്ചിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ദളിതര്‍ തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മീരാകുമാര്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
അതേസമയം റാം നാഥ് കോവിന്ദ് വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പ്രചരണം ശക്തമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന ജൂലൈ 17ന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും പര്യടനം നടത്താനും ഇവര്‍ പദ്ധതിയിടുന്നുണ്ട്