Friday, November 29, 2024
HomeAmericaഐഎപിസി: നാലാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനം ഫിലാഡല്‍ഫിയില്‍ ഒക്ടോബര്‍ 6 മുതല്‍ 9 വരെ.

ഐഎപിസി: നാലാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനം ഫിലാഡല്‍ഫിയില്‍ ഒക്ടോബര്‍ 6 മുതല്‍ 9 വരെ.

ഐഎപിസി: നാലാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനം ഫിലാഡല്‍ഫിയില്‍ ഒക്ടോബര്‍ 6 മുതല്‍ 9 വരെ.

ജിന്‍സ്മോന്‍ പി സക്കറിയ.
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്‍ഡോ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ നാലാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനം 2017 ഒക്ടോബര്‍ ആറു മുതല്‍ ഒന്‍പതുവരെ ഫിലാഡല്‍ഫിയില്‍ നടക്കുമെന്നു ഐഎപിസി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫനും പ്രസിഡന്റ് പ്രഫ. ഇന്ദ്രജിത്ത് എസ്. സലൂജയും അറിയിച്ചു. ഫിലാഡല്‍ഫിയിലെ റാഡിസന്‍ ഹോട്ടലിലാണ് ഇത്തവണത്ത കോണ്‍ഫ്രന്‍സ്. സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും നടക്കും.
ഇന്‍ഡോ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിനായി 2013 ല്‍ രുപീകരിച്ച സംഘടനയായ ഐഎപിസിയുട ആദ്യസമ്മേളനം ന്യൂജേഴ്‌സില്‍വച്ചായിരുന്നു. രണ്ടാം സമ്മേളനം ന്യൂയോര്‍ക്കിലും മൂന്നാം സമ്മേളനം കണക്ടിക്കട്ടിലുമാണ് നടന്നത്. നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍വംശജരായ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍പരമായ മികച്ച് വര്‍ധിപ്പിക്കുന്നതിന് ഉതകുന്നതിനുള്ള പദ്ധതികളാണ് ഐഎപിസി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഐഎപിസി എല്ലാവര്‍ഷവും ലോകത്തിന്റെ വിവിധ കോണുകളിലുള്ള പ്രശസ്ത മാധ്യമപ്രവര്‍ത്തകരെ അമേരിക്കയിലെത്തിച്ച് ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സിന്റെ ഭാഗമാക്കുന്നത്. മാധ്യമ മേഖലയെക്കുറിച്ചുള്ള പുതിയ അറിവുകള്‍ തങ്ങളുടെ അംഗങ്ങള്‍ക്കു ലഭ്യമാക്കുന്നതിലൂടെ മാധ്യമപ്രവര്‍ത്തകരായ അമേരിക്കയിലെ ഇന്ത്യന്‍വംശജരുടെ പ്രവര്‍ത്തനം കൂടുതല്‍മെച്ചപ്പെട്ടതാക്കാനാണ് ശ്രമിക്കുന്നതെന്നു ചെയര്‍മാന്‍ ഡോ.ബാബു സ്റ്റീഫന്‍ പറഞ്ഞു.
അമേരിക്കയിലും കാനഡയിലും ഓസ്‌ട്രേലിയയിലും ഗള്‍ഫിലുമുള്ള മാധ്യമരംഗത്തെ പ്രമുഖര്‍ ഐഎപിസിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നു പ്രസിഡന്റ് പ്രഫ. ഇന്ദ്രജിത്ത് എസ്. സലൂജ പറഞ്ഞു. വളര്‍ന്നു വരുന്ന മാധ്യമപ്രവര്‍ത്തകരെ നൂതന വിവര സാങ്കേതിക ജാലകങ്ങളിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കര്‍മ്മനിരതമാണ് ഐഎപിസി. ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് നോര്‍ത്ത് അമേരിക്കയില്‍ മികച്ച പിന്തുണയാണ് ഐഎപിസി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐഎപിസിയുടെ നാലാമത് അന്താരാഷ്ട്രമാധ്യമസമ്മേളനത്തിന് എല്ലാവരുടെയും പിന്തുണവേണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
രൂപീകൃതമായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്‍ര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സ് നടത്തിക്കൊണ്ട്് മാധ്യമസമൂഹത്തില്‍ സാന്നിധ്യം അറിയിക്കാന്‍ സാധിച്ച ഐഎപിസി അതിന്റെ നാലാം സമ്മേളനത്തിന്റെ ഒരുക്കങ്ങളുമായി മുന്നോട്ടു പോകുന്നതില്‍ സന്തോഷമുണ്ടെന്നു സ്ഥാപക ചെയര്‍മാനും ഡയറക്ടറുമായ ജിന്‍സ്‌മോന്‍ പി. സക്കറിയ പറഞ്ഞു. ഐഎപിസിയുടെ ആരംഭഘട്ടം കനത്തവെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെങ്കിലും നിശ്ചയദാര്‍ഢ്യവും ഊര്‍ജ്ജസ്വലതയും കൈമുതലായുള്ള പ്രസ്‌ക്ലബ് അംഗങ്ങളുടെ പ്രവര്‍ത്തന മികവുകൊണ്ട് അതെല്ലാം നിഷ്പ്രയാസം മറികടക്കാനായി. പ്രമുഖമാധ്യമപ്രവര്‍ത്തകരെ അണിനിരത്തിക്കൊണ്ട് അമേരിക്കന്‍ മണ്ണില്‍ അന്താരാഷ്ട്രമാധ്യമസമ്മേളനം നടത്താനായത് ഐഎപിസിയെ സംബന്ധിച്ചെടുത്തോളം അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് കോരസണ്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റുമാരായ ജെയിംസ് കുരീക്കാട്ടില്‍, മിനി നായര്‍, അനില്‍ മാത്യു, ത്രേസ്യാമ നാടാവള്ളിയില്‍, ജനറല്‍ സെക്രട്ടറി ഈപ്പന്‍ ജോര്‍ജ്, സെക്രട്ടറിമാരായ തമ്പാനൂര്‍ മോഹനന്‍, അരുണ്‍ഹരി, ഫിലിപ്പ് മാരേറ്റ്, ലിജോ ജോണ്‍, ട്രഷറര്‍ ബിജു ചാക്കോ, ജോയിന്റ് ട്രഷറര്‍ സജി തോമസ്, പിആര്‍എ ജിനു ആന്‍ മാത്യു, എക്‌സ ഓഫീഷോ പര്‍വീണ്‍ ചോപ്ര, നാഷ്ണല്‍ കോഓര്‍ഡിനേറ്റര്‍ രൂപ്‌സി നരൂള എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയും ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ വിനീത നായര്‍, ബോര്‍ഡ് അംഗങ്ങളായ ജിന്‍സ്‌മോന്‍ പി. സക്കറിയ, അജയ് ഘോഷ്,സുനില്‍ കുഴമ്പാല, പോള്‍ ഡി.പനയ്ക്കല്‍, ജോര്‍ജ് കൊട്ടാരത്തില്‍, ഡോ. മാത്യു ജോയിസ്, ഡോ. പി.വി. ബൈജു, സിറിയക്ക് സ്‌കറിയ, ജോജി കാവനാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡയറക്ടര്‍ ബോര്‍ഡും അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
RELATED ARTICLES

Most Popular

Recent Comments