Monday, November 25, 2024
HomePoemsഞാൻ.......... (കവിത)

ഞാൻ………. (കവിത)

ഞാൻ.......... (കവിത)

രശ്മി സജയൻ. (Street Light fb group)
എന്നിലെയെന്നെത്തേടി ഞാനിന്നും
എവിടെയോ പോയി അലഞ്ഞ നേരം
കണ്ടില്ല ഞാനിന്നെന്നെ മാത്രം
കാണാതേ പോയൊരു കാഴ്ചയായി
ഇനിയെന്തു നല്കണമിന്നെനിക്കായി
എന്നിലെയെന്നെ മറന്നതല്ലേ
ഒരു രാവിനീണമായിപ്പാടുന്ന മാനസം
ഒരു പകലിനന്ത്യമായി മാറിയില്ലേ
നീലിച്ചയാകാശം കാണാത്ത കണ്ണുകൾ
കാഴ്ചകളൊക്കെ മറഞ്ഞു പോയോ
അലഞ്ഞു ഞാനൊടുവിൽ ക്ഷീണിച്ച നേരം
വന്നെത്തി നോക്കിപ്പോകുംരൂപം
ഒരു ചാൺവയറിന്നു വിശപ്പടക്കാൻ
ഒരു തുള്ളിരക്തം പങ്കുവെയ്ക്കാൻ
കോപമകറ്റിപ്പറയുന്ന വാക്കുകൾ
ക്ഷമയുടെ നേർചിത്രമാകുന്ന നേരവും
ഒരുമിച്ചു കാണും രൂപമെല്ലാം
വിഭിന്നമാം നേർക്കാഴ്ചയെന്ന പോലെ
മണ്ണിലായുറപ്പിച്ചു നില്ക്കുന്ന കാലുകൾ
ഭൂമിക്കു മാത്രം ഭാരമായി
എന്നിലെയെന്നെത്തേടി ഞാനെത്തി
കാണാതെ കണ്ടൊരീക്കാഴ്ചകളിൽ

 

RELATED ARTICLES

Most Popular

Recent Comments