Monday, May 12, 2025
HomeNewsഡ്യൂക്ക് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ കുട്ടി അപകടത്തില്‍ മരിച്ചു.

ഡ്യൂക്ക് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ കുട്ടി അപകടത്തില്‍ മരിച്ചു.

ഡ്യൂക്ക് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ കുട്ടി അപകടത്തില്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: മാതാപിതാക്കള്‍ സമ്മാനിച്ച പുതിയ ബൈക്കില്‍ സാഹസിക പ്രകടനം നടത്തിയ കൗമാരക്കാരന്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഡല്‍ഹിയിലെ ഷേലംപുര്‍ സ്വദേശിയായ മുഹമ്മദ് ഉമര്‍ ഷെയ്ക് എന്ന പതിനഞ്ചുകാരനാണ് മരിച്ചത്. സുഹൃത്തും അയല്‍വാസിയുമായ മുഹമ്മദ് അനസ് എന്ന പത്തൊമ്ബതുകാരന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
ബൈക്കില്‍ സാഹസിക പ്രകടനം നടത്തുന്നതിനിടയില്‍ യുവാക്കള്‍ക്ക് നിയന്ത്രണം നഷ്ടമാകുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഷെയ്ക്ക് തിങ്കളാഴ്ച വൈകുന്നേരത്തോടെ മരിച്ചു.
സംഭവം നടക്കുന്നതിന് ഒരു ദിവസം മുമ്ബ് മാത്രമാണ് ഷെയ്ക്കിന് മാതാപിതാക്കള്‍ കെടിഎം ഡ്യൂക്ക് ബൈക്ക് സമ്മാനമായി വാങ്ങി നല്‍കിയത്. ഇന്ത്യയില്‍ ഒന്നരലക്ഷം രൂപ വില വരുന്ന ബൈക്ക് അയല്‍വാസി വാങ്ങിയിരുന്നു. ഇത് ഇഷ്ടപ്പെട്ട ഷെയ്ക്ക് ഇത്തരത്തിലൊന്നിനായി വാശിപിടിക്കുകയായിരുന്നു. ഷെയ്ക്കിന്റെ നിര്‍ബന്ധപ്രകാരമാണ് മാതാപിതാക്കള്‍ ബൈക്ക് വാങ്ങി നല്‍കിയത്.കണ്ടു നിന്നവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷെയ്ക്.
RELATED ARTICLES

Most Popular

Recent Comments