ജോണ്‍സണ്‍ ചെറിയാന്‍.
രാജ്യത്ത് അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിന് കൈമാറാന്‍ ബാങ്കുകള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും വീണ്ടും അവസരം.
ഒരു മാസത്തിനുള്ളില്‍ പഴയ നോട്ടുകള്‍ കൈമാറിയാല്‍ പുതിയ നോട്ടുകള്‍ നല്‍കുമെന്നറിയിച്ച് കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനമിറക്കി. ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും ഡിസംബര്‍ 30നുള്ളില്‍ ശേഖരിച്ച നോട്ടുകളും സഹകരണ ബാങ്കുകള്‍ക്ക് നവംബര്‍ പതിനാലിനകം ശേഖരിച്ച നോട്ടുകളുമാണ് മാറാന്‍ കഴിയുക.
സ്വകാര്യ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും ഡിസംബര്‍ മുപ്പതിന് മുമ്ബ് ശേഖരിച്ച അസാധുവാക്കിയ നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ ഒരു മാസത്തിനകം നല്‍കിയാല്‍ പകരം പുതിയ നോട്ടുകള്‍ ലഭിക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നവംബര്‍ പതിനാലിനകം ശേഖരിച്ച നോട്ടുകള്‍ കൈമാറിയാല്‍ പുതിയ നോട്ടുകള്‍ നല്‍കും, അസാധുവാക്കിയ നോട്ടുകള്‍ ഇതുവരെ റിസര്‍വ്വ് ബാങ്കില്‍ നിക്ഷേപിക്കാത്തിന്റെ കാരണം വ്യക്തമാക്കണമെന്നും വിജ്ഞാപനത്തിലുണ്ട്.