അബ്ദുൾമജീദ്. (Street Light fb group)
തുടരുവാൻ വയ്യെന്നാലും
തുണയായ് നിന്നൊരമ്മ, തണലായ് നിൽക്കയാണിന്നും
അടർത്തിയ ഭൂലോകമേ..
അണുവുമില്ലയോ സ്നേഹം!
നിളയറിഞ്ഞു കരയുമ്പോൾ
നീന്താനറിയാത്ത മീനായ്,
തുടരുമോയീ ജീവിതം.
മനമതിൽ വൃണമായ്,
മതിലുകൾ തടഞ്ഞതാൽ,
മധുരമെങ്ങോ പോയ്,
മനസ്സതിൽ തളർന്നുപോയ്.
നരികൾ മോങ്ങയായ്,
ഞാനതിൽ തേങ്ങലായ്,
നാടതിൽ ക്ഷീണമായ്,
ഞാനരുകിലേക്കെത്തുവാനിനി-
യെത്ര ദൂരം.
എന്നരുകിലിരിന്നീടാൻ
എനിക്കു ഭാഗ്യമോ? തീരെയില്ല,
നിന്നരുകിലേക്കടുത്തീടാൻ
കൊതിയേറെയുണ്ടുതാനും
അണുനിമിഷമിരിക്കുവാൻ
കൊതിയില്ലതാണു ഉൺമ.
നിമിഷങ്ങളെണ്ണിയിരുന്നാലും
നിവർത്തിയില്ല ! ചാരെ വന്നീടാൻ,
നീലകുറിഞ്ഞികൾ രണ്ട്
നിളയായ് മാറിയതൊന്ന്,
നിമിഷങ്ങളെണ്ണിയെന്നെ കാത്തിരിപ്പായ്.
ഒളിഞ്ഞിരിക്കുമമ്മേ..
ഓമനകുഞ്ഞുറങ്ങയായ്,
നീട്ടിയാട്ടീടുമീ തൊട്ടിൽ
നിലാവിനരുകിലായ് ഞാനുറങ്ങട്ടെ.