ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: മെട്രോ ട്രെയിനില്‍ കന്നിയാത്രയ്‌ക്കെത്തിയവര്‍ക്കു സമ്മിശ്ര അനുഭവം. അല്‍പം പരിഭ്രാന്തിയും ഒത്തിരി സന്തോഷവും ഇത്തിരി പേടിയുമൊക്കെയായി കന്നിയാത്രാനുഭവം. മെട്രോയിലെ ആദ്യയാത്ര പലരും ആഘോഷമാക്കി. ഇന്നലെ രാവിലെ ആറിന് ആലുവയില്‍നിന്നു പാലാരിവട്ടത്തേക്കും പാലാരിവട്ടത്തു നിന്ന് ആലുവയിലേക്കും ഒരേ സമയമായിരുന്നു ആദ്യ സര്‍വീസ്. രാവിലെ അഞ്ചരയോടെ ടിക്കറ്റിനായുള്ള ക്യൂ പാലാരിവട്ടം സ്‌റ്റേഷന്‍ കവിഞ്ഞ് റോഡിലേക്കെത്തി. കൊച്ചിക്കു പുറത്തുള്ളവരും മെട്രോയില്‍ കയറാന്‍ എത്തിയിരുന്നു. വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാര്‍ സഹായത്തിന് ഉണ്ടായിരുന്നെങ്കിലും ടിക്കറ്റ് എടുക്കുന്നതു മുതല്‍ പലര്‍ക്കും ആശയക്കുഴപ്പമായിരുന്നു. കെ.എം.ആര്‍.എല്‍: എം.ഡി. ഏലിയാസ് ജോര്‍ജ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ യാത്രാസൗകര്യങ്ങള്‍ വിലയിരുത്താനായി എത്തിയിരുന്നു.