Saturday, November 23, 2024
HomePoemsജാനാധിപത്യം. (കവിത)

ജാനാധിപത്യം. (കവിത)

ജാനാധിപത്യം. (കവിത)

സനു. മാവടി. (Street Light fb group)
പരിഷ്‌കൃത സമൂഹത്തിന്റെ
അപരിഷ്‌കൃത കുസൃതികൾ..
സൃഷ്ടിയുടെ മകുടം
കടവേരറുത്ത് നാൽക്കാലിയിൽ
മാതൃത്വം തിരഞ്ഞുപോകുന്നു..
അലിഖിത നിയമങ്ങളാൽ
അന്തിമവിധി നടപ്പിലാക്കി
തെരുവിൽ കുരുതിക്കളങ്ങൾ
തീർത്ത് നരന്റെ നരനായാട്ട്..
സംഘടിപ്പിച്ചും വിഘടിപ്പിച്ചും
വിജയത്തിലേറാൻ നിപുണർ
ജാതി, മത, വർഗ്ഗ മതിലുകൾ
ചവിട്ടുപടികളാക്കി
സ്വഹിതം ജനഹിതമാക്കി
ഉയരങ്ങൾ താണ്ടുന്നു..
മുതലെടുപ്പുകളുടെ രാഷ്‌ട്രീയം…
തെരുവിൽ വിവസ്ത്രയാക്കപ്പെടുന്ന
ജനാധിപത്യത്തിന് വാരിച്ചുറ്റാൻ
പാരമ്പര്യത്തിന്റെ കീറച്ചേല മാത്രം
രക്തസാക്ഷികളുടെ
ഈറ്റില്ലങ്ങളിൽ
പാഴായ ഗർഭപാത്രങ്ങളുടെ
നിലവിളിയും
വിധവയുടെ വിലാപവും
വിധിയുടെ സങ്കീർത്തനമാകുന്നു..
ഭരണപക്ഷവും പ്രതിപക്ഷവും
ന്യൂനപക്ഷവും ഭൂരിപക്ഷവും
പക്ഷം തിരിഞ്ഞ്
പോരടിക്കുബോൾ
സമാധാനത്തിന്റെ
വെള്ളരിപ്രാവുകൾ
വംശനാശത്തിലേയ്ക്ക്..
ഭരിക്കുന്നവനെറിയുന്ന
അപ്പക്കഷ്‌ണമല്ല നീതി
എഴുതപ്പെട്ട ഭരണഘടനയുടെ,
നിയമത്തിന്റെ വാഗ്ദാനമാകുന്നു..
RELATED ARTICLES

Most Popular

Recent Comments