ജോണ്‍സണ്‍ ചെറിയാന്‍.
പത്തനംതിട്ട: ചലച്ചിത്ര പ്രേമികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി അടൂര്‍ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ചലച്ചിത്രമേള 10,11, 12 തീയതികളില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ ബിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അടൂര്‍ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ചലച്ചിത്ര പ്രദര്‍ശനത്തോടൊപ്പം ഓപ്പണ്‍ ഫോറവും ഷോര്‍ട്ട് ഫിംലിം പ്രദര്‍ശനവും നടക്കും. ലോക സിനിമ വിഭാഗത്തില്‍ കെനിയ, സ് പെയിന്‍, ഡെന്‍മാര്‍ക്ക്, കൊളമ്പിയ, എസ് തോണിയ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ പലതും ഓസ് കാര്‍ അവാര്‍ഡിന് പരിഗണിച്ച സിനികളും നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതുമാണ്.
ഇന്ത്യന്‍ വിഭാഗത്തില്‍ ഫാന്‍ട്രി എന്ന മറാത്തി സിനിമയാണുളളത്. പേരറിയാത്തവര്‍, ഒറ്റാല്‍, മണ്‍ട്രോ തുരുത്ത് എന്നീ മലയാള സിനിമകളും പ്രദര്‍ശിപ്പിക്കും. മത്സരത്തിന് പരിഗണിച്ച 12 ഷോര്‍ട്ട് ഫിലിമുകളും പ്രദര്‍ശിപ്പിക്കും. 110 എന്‍ട്രികള്‍ ലഭിച്ചതില്‍ 12 ഫിലിമുകളാണ് അവസാന റൗണ്ടിലെത്തിയത്. അടൂരിലെ സിനിമ പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കാരിക്കേച്ചര്‍ പ്രദര്‍ശനവും ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ ചലച്ചിത്ര പ്രദര്‍ശനം ആരംഭിക്കും.
പത്തിന് വൈകിട്ട് അഞ്ചിന് ഉദ് ഘാടന സമ്മേളനം നടക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ് ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. സംവിധായിക വിധു വിന്‍സന്റ് മുഖ്യാതിഥിയായിരിക്കും. 11ന് വൈകിട്ട് 4.30 മുതല്‍ സിനിമയും സാഹിത്യവും എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടക്കും. കഥാകൃത്ത് ബെന്യാമിന്‍, നീരുപക മീന ടി പിള്ള, സംവിധായകരായ സജി പാലമേല്‍, മനു എന്നിവര്‍ പങ്കെടുക്കും.