ജോണ്‍സണ്‍ ചെറിയാന്‍.
മാനവശേഷി മന്ത്രാലയം ഉച്ചക്കഞ്ഞിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബ്ബന്ധമാക്കി മൂന്ന് മാസം കഴിയും മുമ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അത് ഏറ്റെടുക്കുന്നു. ഇനി ആധാറുള്ള കുട്ടികള്‍ക്ക് മാത്രം ഉച്ചക്കഞ്ഞി വിതരണം ചെയ്താല്‍ മതിയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. ഉച്ചക്കഞ്ഞി ആനുകൂല്യം അനധികൃതമായി തട്ടിയെടുക്കുന്ന അഴിമതി അവസാനിപ്പിക്കാനാണ് നിര്‍ദേശമെന്നാണ് ന്യായീകരണം. എന്നാല്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്ത് വന്നിട്ടുണ്ട്. ക്ഷേമ പദ്ധതികള്‍ക്ക് പണം ചെലവഴിക്കുന്നതില്‍ നിന്നും പിന്മാറാനുള്ള തന്ത്രമെന്നാണ് ആക്ഷേപം.