ഷിജി അനൂപ്. (Street Light fb group)
നിന്നെ അടക്കം ചെയ്തൊരെൻ ഹൃദയത്തിൽ അഴുകാത്ത നിന്നോർമ്മയുടെ പുഴുക്കൾ അരിക്കുന്നുണ്ട്
അവശേഷിക്കുന്ന ചിന്തകളിൽ ജീർണ്ണിച്ച ജീവിതാവശിഷ്ടങ്ങൾക്കുമേൽ
വെളുത്തകൂണുകൾ
മുളപ്പൊട്ടിയിരിക്കുന്നു
വിഷാംശമുണ്ടെന്നോതി മാറിനിന്നവരിൽ
ചിലർ, ഭക്ഷ്യയോഗ്യമെന്നോർത്ത്
ഇരുട്ടിൽ പരതി നടന്നു
അടിവേരുകൾ തേടിയലഞ്ഞവരിൽ
നിരാശയുടെ നിഴൽപടർച്ചകണ്ട്
മറഞ്ഞിരുന്നത്ഭുതം
സ്വഷ്ടിച്ചുകൊണ്ടsക്കി
ചിരിച്ചു കൊണ്ടിരുന്ന പുഴുക്കൾ
ഹൃദയഭിത്തി കരണ്ടുതുടങ്ങിയിരിക്കുന്നു
എന്തോ ഒരു വിളിപ്പാടകലെ നിന്നെൻ
മരണം മാടിവിളിക്കുന്നു
ആത്മാവിലലിഞ്ഞു ചേർന്ന നിന്നെ തേടി
മരണത്തിനു പിറകെ ഓടിനോക്കി
തോറ്റു മടങ്ങിയപ്പോൾ
നീയെന്ന മറുകയിലേക്കെത്തുവാൻ
കാലമിനിയും ബാക്കിയാവുന്നു
ഞാനും നീയും മാത്രമായ
നമ്മുടെ പ്രണയംപൂത്തതാഴ്വരയിലൂടെ
ഒരു വട്ടം കൂടി കൈപിടിച്ചു നടക്കണം
ഒടുവിൽ,
എള്ളുവിതക്കുന്ന മണ്ണിനടിയിൽ
വന്ന് എന്നെ എത്തി നോക്കുന്ന
ചെന്തെതെച്ചിയുടെ വേരുകളോട്
പറയുവാനൊരു കഥമെനയണം
കാലങ്ങൾക്കതീതമായൊരു പ്രണയകഥ