Tuesday, April 8, 2025
HomeEducationമകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വി ടി ബല്‍റാമിന്റെ മാതൃക.

മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വി ടി ബല്‍റാമിന്റെ മാതൃക.

മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വി ടി ബല്‍റാമിന്റെ മാതൃക.

ജോണ്‍സണ്‍ ചെറിയാന്‍.
പാലക്കാട്: പ്രസംഗത്തില്‍ മാത്രമല്ല പ്രവര്‍ത്തിയിലും ജനങ്ങള്‍ക്ക് മാതൃകയാകണമെന്ന് കരുതുന്ന അപൂര്‍വം നേതാക്കളിലൊരാളാണ് വിടി ബല്‍റാം എംഎല്‍എ. പൊതുവിദ്യാലയത്തിനുവേണ്ടി പ്രസംഗിക്കുകയും മക്കളെ അണ്‍ എയിഡഡ് സ്‌കൂളുകളില്‍ ചേര്‍ക്കുകയും ചെയ്യുന്ന നേതാക്കളുടെ പതിവിന് വിപരീതിമായി ബല്‍റാം മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു. തൃത്താല മണ്ഡലത്തിലെ അരീക്കാട് ജി.എല്‍.യു.പി സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പങ്കെടുത്ത വിടി ബല്‍റാം മകന്‍ അദ്വൈത് മാനവിനെ ഇവിടെതന്നെ ചേര്‍ത്തുകൊണ്ടാണ് മാതൃകയായത്.
.പൊതുപ്രവര്‍ത്തകരടക്കം എല്ലാവരും സ്വന്തം മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ ശ്രമിക്കണമെന്നും തന്റെ മകനെ കൂടാതെ സ്ഥലം വാര്‍ഡ് മെമ്പറുടെ മകളും ഇന്ന് സ്‌കൂളില്‍ പ്രവേശനം നേടുന്നുണ്ടെന്നും ഫെയ്സ്ബുക്ക് ലൈവ് വീഡിയോയില്‍ എംഎല്‍എ പറഞ്ഞു.

 

RELATED ARTICLES

Most Popular

Recent Comments