വിനു കെ മോഹൻ. (Street Light fb group)
പള്ളികളമ്പലങ്ങൾ
പാതയരുകിൽ മുളയ്ക്കവേ
ഈശ്വരനറിയാതെ കുടിയിരുത്തുന്നു മാനവർ.
കുടിലുകൊട്ടാരങ്ങൾ ചുവരിലേറ്റുന്നു ദൈവമേ നിൻ രൂപംചില്ലുമേടയിൽ.
ജാതിയും മരവും കോമരംതുള്ളുംന്നേരം
രൂപമില്ലാ എഴുത്തുകൾ,
ചില്ലുകൂട്ടിൽ കിഴക്കുനോക്കി തൂക്കിടുന്നു ചിലർ.
നിൻ ജാതിയേതെന്നു നിനക്കറിയുമോ?
ദൈവമേ നിൻ കുലമേതെന്നു നിനക്കറിയുമോ?
അന്നിട്ടുമെങ്ങെനെ മാനവർ നിൻനാമംജാതിയാക്കി?
നീയൊരു നിരീശ്വരവാദി
ഭണ്ഡാരത്തിൽ വീഴും നാണ്യത്തുട്ടുകളെണ്ണാനറിയാത്ത നിരീശ്വരവാദി.
പായച്ചുരുളന്ന്,തിരപോൽ മടങ്ങി
പാവങ്ങൾ കൂനനുറുമ്പുകളെണ്ണി
കുമ്പിട്ടുകരയും നേരം ദൈവമേ നീ
വീണ്ടും വീണ്ടും
കുമ്പസാരക്കൂട്ടിൽ കരച്ചിലുകേട്ട്,
മനസ്സിൽ പതിയേയെഴുതുന്നു ഞാൻ നിരീശ്വരവാദി.