Saturday, May 24, 2025
HomePoemsകണ്ണൂർ. (കവിത)

കണ്ണൂർ. (കവിത)

കണ്ണൂർ. (കവിത)

സനു. മാവടി. (Street Light fb group)
നിണമൊഴുകിചുവന്ന
രണഭൂമികളിൽ
വിശുദ്ധ രക്തത്തിന്റെ
ഒച്ചയില്ലാത്ത നിലവിളി..
പക പകയോടു
പൊരുതവേ
പാതിയിൽ പൊലിഞ്ഞ
പ്രാണന്റെ പകുതി
പകുതിവെന്ത
സ്വപ്നങ്ങളുമായി
കർമ്മഫലത്തിന്റെ
ചുടലനൃത്തത്തിൽ
ഒറ്റ കാണി…..
രക്തസാക്ഷി തേങ്ങുന്നു..
പിറന്ന നാടിൻ ഉലഞ്ഞ
സ്വപ്നങ്ങൾ….
ഇര തൻ ചോരയിൽ
കുടിപ്പകയുടെ വിത്തുകൾ
പാകി മുളപ്പിച്ച്
വിളകൊയ്യാൻ
വിടവുകാക്കുന്ന
നരജന്മങ്ങൾ,
എന്റെ നാടിന്റെ ശാപങ്ങൾ…
കൊടിയുടെ നിറത്തിൽ
കൊലവെറിയരുതേ
പടിവാതിലോളം
കാക്കുന്ന കണ്ണുകൾക്കു –
തണലാകുവാൻ
കണ്ണന്റെ ഊരിൽ
കണ്ണീർപ്പുഴ
വറുതിയെപ്പുണരാൻ
നിന്റെ രാഷ്‌ട്രീയം
രക്ത രഹിതമാവട്ടെ…

 

RELATED ARTICLES

Most Popular

Recent Comments