Sunday, November 24, 2024
HomeLiteratureകേരളസർക്കാരിനോടും ഗ്രാമപഞ്ചായത്തു ഭരണാധികാരികളോടുമുള്ള ഒരപേക്ഷ. (ലേഖനം)

കേരളസർക്കാരിനോടും ഗ്രാമപഞ്ചായത്തു ഭരണാധികാരികളോടുമുള്ള ഒരപേക്ഷ. (ലേഖനം)

കേരളസർക്കാരിനോടും ഗ്രാമപഞ്ചായത്തു ഭരണാധികാരികളോടുമുള്ള ഒരപേക്ഷ. (ലേഖനം)

ടോം അലക്സ്. (Street Light fb group)
വിഷയം
ഗ്രാമീണജനതയുടെ ഉത്ക്കർഷത്തിനായെന്ന ധാരണയിൽ ഗ്രാമപഞ്ചായത്തുകളിലൂടെ നടത്തപ്പെടുന്ന മുട്ടക്കോഴി വിതരണത്തെക്കുറിച്ച്…
* വലിയ അസ്വാരസ്യങ്ങൾ ഒന്നുമില്ലാതെ ദൈനംദിനജീവിതം നയിക്കുന്ന ഗ്രാമീണരെ
തമ്മിലടിപ്പിക്കാനാണോ ഈ പരിപാടിയെന്ന് ഒരെളിയ സംശയം…!
അയൽവാസികളുടെ പറമ്പിലും, തൊടിയിലും
”വിട്ട “യിടാനും, സ്വന്തം വീട്ടിൽ മുട്ടയിടാനും പ്രത്യേക പരിശീലനം നല്കപ്പെട്ടവയാണ് ഈ കോഴികൾ എന്ന് വ്യാപകമായ പരാതിയുണ്ട്..
എവിടെയെങ്കിലും കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ ചികഞ്ഞുതെറിപ്പിച്ച് പരിസരമെല്ലാം വെട്ടിക്കെട്ടപകടം നടന്ന ഉത്സവപ്പറമ്പു പോലെയാക്കണമെന്ന് ഇവയ്ക്കു കൊടുത്തിട്ടുള്ള നിർദ്ദേശം ദയവായി പുന:പ്പരിശോധിക്കണം…..
ചെടികൾ, പച്ചക്കറിത്തൈക്കൾ എന്നല്ല കാന്താരിമുളകുവരെ അകത്താക്കുന്ന ഈ ഗിരിരാജന്മാർ തരം കിട്ടിയാൽ കുട്ടികളെ കടന്നാക്രമിക്കാനും മടിക്കാറില്ല എന്നത് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്..
പഴയകാലത്തേപ്പോലെ വിശാലമായ പറമ്പും തൊടിയുമൊന്നും ഇന്നവശേഷിക്കുന്നില്ലെങ്കിലും, അഞ്ചോ പത്തോ സെന്റിൻറെ ജന്മിമാർ മാത്രമാണെങ്കിലും,കോഴികളല്ലേ അവ ചിക്കിയ ചികഞ്ഞും നടക്കും എന്ന കാഴ്ചപ്പാടിന് ഇന്നും ഗ്രാമവാസികൾക്കിടയിൽ സ്വാധീനമുണ്ടെന്നും തദ്വാര കോഴികൾ ഒരു വലിയ ക്രമസമാധാന പ്രശ്നമായി മാറാൻ സാധ്യതയുണ്ടെന്നും അറിയിക്കട്ടേ……
ഇനി കോഴികളേ കൊടുത്തേ അടങ്ങുവെന്നാണെങ്കിൽ കൂട്ടത്തിൽ കോഴിക്കുടും കോഴിത്തീറ്റയും ഓരോ കോഴികൾക്കും കഴിയുമെങ്കിൽ ഓരോ ജോഡി ട്രൗസറും കൂടി നല്കണമെന്ന് താല്പര്യപ്പെടുന്നു…
അല്ലെങ്കിൽ കോഴികൾക്കു പകരം ഗ്രാമത്തിലെ വിദ്യാർത്ഥികൾക്കു പഠനസഹായകമായ ലാപ്ടോപ്പുകളോ..
കംമ്പ്യൂട്ടറുകളോ ഒക്കെ സൗജന്യനിരക്കിൽ വിതരണം ചെയ്താൽ ഗ്രാമങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയരുകയും, അയൽവാസികൾക്കിടയിൽ ഇപ്പോഴുള്ള നാമമാത്രമായ സ്നേഹസഹകരണങ്ങൾ തുടർന്നും നിലനിൽക്കുമെന്നും വിനീതമായി അറിയിച്ചുകൊള്ളുന്നു…..
വിശ്വസ്തതയോടെ,
ഒരു ഗ്രാമീണൻ,
(ഒപ്പ്…….!)
RELATED ARTICLES

Most Popular

Recent Comments