താഹാ ജമാൽ പായിപ്പാട്. (Street Light fb group)
അവളൊരു കാട്ടു തീ…
അവളുടെ നെഞ്ചിൽ തല വെച്ച്
കിടന്നാൽകേൾക്കാം
വൻമരങ്ങൾ എരിഞ്ഞുതീർന്ന
കിതപ്പുകൾ
ദിനോസോറുകൾ വീണതും
കാട്ടുപോത്തുകൾ കൊമ്പുകുത്തിയതും
തലവഴി മുണ്ടിട്ട് ചില സദാചാരം
വേലിത്തലപ്പിലൂടെ തലപൊക്കിയതും
ഇവിടെയാണ്.
കാട്ടിലൂടൊരു തീയ്
കണ്ണു ചിമ്മി ഒഴുകിയില്ലാതായ് മാറ്റുന്നൂ ,
തായ് വേരിനെ.
ചുട്ടുപഴുത്ത മണ്ണിൽ
കരിയില ചാരമാക്കുന്നതും
നോക്കി നിന്നവളുംകത്തി
ഉള്ളിലെ പ്പച്ചപ്പിനും തീയണയ്ക്കാനാവാതെ
നിസ്സഹായരായ കാനനനിഴലുകൾക്കൊപ്പം
അവളും
അവളുടെ നെഞ്ചിൽ നീറുന്ന, ആവിയായ്…
ഒച്ചയും, അലർച്ചയും
ചിമ്മിനിയുമില്ലാത്ത കനലായ്
വറ്റിയ മുലയും നാം കുടിച്ച് വറ്റിച്ചു
ഒടുവിൽ കാമം കറന്ന് തീർന്നപ്പോൾ
വഴിയരുകിലുപേക്ഷിച്ച കീറക്കുപ്പായമവൾ
മുഖം പൊത്തിക്കരയുന്ന ആവലാതികൾക്ക് മറവിൽ
അനുഭൂതിയുടെ പാതിരാമയക്കത്തിലവൾ
നിരാലംബരായി, ഉദാസിനമായി
മാംസദളങ്ങളിൽ താളം പിടിച്ചവർ മടങ്ങി
ഒരു പാടുകാലം ചുട്ടുപൊള്ളി
വെന്തുരുകി, എന്നിട്ടും കണ്ണെഴുതി
പൊട്ട്തൊട്ട് മണം പുരട്ടി
കാത്തിരിക്കാറുണ്ട്
രാത്രി