Wednesday, November 27, 2024
HomePoemsദുരിതപുർവ്വം. (കവിത)

ദുരിതപുർവ്വം. (കവിത)

രശ്മി സജയൻ. (Street Light fb group)
തുടരുന്ന കാൽവഴിയിടറുന്ന പാദങ്ങൾ
വേച്ചുവേച്ചെങ്ങോ നടന്നു നീങ്ങി
അസ്തമിക്കാനായൊരുങ്ങുന്ന സൂര്യന്റെ
തീക്ഷ്ണമാംചൂടിൻവിയർപ്പുകണങ്ങളിൽ
അമ്മതൻദൈന്യമാംപൊന്നുമുഖം
നോക്കി
കോലായിലങ്ങിരിക്കുന്നൊരച്ഛനും
പലിശതൻ പട്ടിണിഭാരമായോ
കടമായിക്കിട്ടാതെ പോയനാളിൽ
പരിഹസിക്കാനും ഭർത്സിക്കുവാനുമാ-
യെത്തുന്നു മാനവർ കോലങ്ങളായി
ദയയുടെ കണികകൾ തരിമ്പുമില്ലാത്തവർ
പണത്തിനായി മാത്രം കടിപിടി കൂടുന്നോർ
ഓർക്കുവാനൊക്കില്ല വീട്ടിലെ കാര്യങ്ങൾ
ഇളം തിണ്ണയിലൊന്നു വിശ്രമിക്കാൻ വയ്യ
അകമുറിച്ചുവരുകൾക്കുള്ളിലൊളിച്ചങ്ങു
ചെവികളും കണ്ണുമടച്ച നേരം
ആരോ പുറത്തു വന്നെന്തോ പറഞ്ഞതും
അച്ഛനെയാണെന്നോർത്തനേരം
അമ്മതൻ തേങ്ങലിൻ ശക്തിയിൽ
സങ്കടമണപൊട്ടി വന്നൊരു വാക്കുകളായി
നാളുകളൊക്കെ കടന്നു പോയി
നാൾവഴി പിന്നെയുമിരുളിലായി
കയറിന്റെയറ്റത്തു തീർന്നിടാതെ
കറയാർന്ന ജീവിതം കൈപ്പിടിയിൽ
അച്ഛനേമമ്മയേം ഓർത്ത നാളിൽ
സൗഭാഗ്യമൊക്കെ വിരുന്നു വന്നു
ഒരുനാൾ പലിശതൻ പട്ടിണി ദുരിതവും
മാറാപ്പിലേറ്റിക്കഴിഞ്ഞ നാളിൽ
ഓർക്കുന്നു ഞാനിന്നക്കാലമൊക്കെയും
കിടക്കുന്നു ഞാനിന്നീയിളം തിണ്ണയിൽ
ഓർമ്മതൻ പാരാവാരക്കടലിലും
ഓർക്കുന്നു ഞാനിന്നുമെന്റെ ദുഃഖങ്ങളും
ഉരുളുന്നു ചക്രമാം കാലചക്രം
കറങ്ങുന്നു പിന്നെയും ആർക്കോ വേണ്ടി
RELATED ARTICLES

Most Popular

Recent Comments