സാലി (കാത്തു).
പാതിമയക്കത്തില്‍ നിന്നും മകളുടെ വിളികേട്ടു ഞെ ട്ടി ഉണര്‍ന്നു ,രണ്ടുമൂന്നു ദിവസം നീണ്ട് നിന്ന യാത്ര ശരീരമാകെ ഉലച്ചിരുന്നു എഴുന്നേൽക്കു അമ്മ നമ്മള്‍ ഇറങ്ങേണ്ട സ്ഥലം ആയിന്ന തോന്നണേ ഡാഡി കൊടുത്ത ലിസ്റ്റ് അവള്‍ മനപാഠമാക്കി വെച്ചിരുന്നു.
ഈ സ്ഥലങ്ങള്‍എന്നേ കാട്ടിലും ത്തിട്ടമാണല്ലോ മോളേ നിനക്ക്??? ,അവളുടെ ആ കാംഷ പോലും നാട് കാണാന്‍ വളരെ കാലങ്ങള്ക്കു ശേഷം തനിക്കുണ്ടായില്ലല്ലോ എന്നോർ ര്‍ത്തപ്പോള്‍ സ്വയം ലങ്ജ തോന്നി. സാരിയുടെ തലപാവില്‍ അന്ന് തൂങ്ങി നടന്നകുട്ടി അല്ല്ല, ഇന്നവള്‍ വളര്‍ന്നു. ഊര്‍ജ സ്വ ലയായ പക്വത നേടിയ ഒരു യുവതി യായി മാറിക്കഴിഞ്ഞിരിക്കുന്നൂ ,മിസ്സ് സുമജോസ് കൊട്ടാരം ,അവള്‍ക്ക് പ്രായപൂര്ത്തിയായ്യി കഴിഞ്ഞതിൽ പിന്നേ
ആദ്യമായിട്ടായിരുന്നു ഈ തരത്തില്‍ ഒരു യാത്ര തരപ്പെടുത്തിയത്.. അമ്മ ജനിച്ച മണ്ണും പിറന്ന വീടും കാണുവാ നുള്ളകുട്ടിയുടെ മോഹം. അത് തനിക്ക് തള്ളികളയാന്‍ കഴിഞ്ഞതുമില്ല.കണ്ണ് തിരുമി പുറത്തേക്ക് നോക്കി .യാതൊന്നും മനസിലാകുന്നില്ല.
നാടാകെ മാറിപോയിരിക്കുന്നു ,,അതി വേഗതയിലുള്ള കാറിന്റെ ഈഓട്ടത്തിനിടയിൽ സ്ഥലനിര്ണയം നടത്താനാവുന്നില്ല. ചേച്ചി ,,ഇതാണ് പൂക്കോട്ട് പാടം അതു കഴിഞ്ഞാൽ നീലിമംഗലം ,,അവിടെയാണ് നിങ്ങള്ക്ക് ഇറങ്ങണ്ടതു, ടാക്ക്സി കാരന്‍ നിരന്തരം ഓര്മപെടുത്തി ക്കൊണ്ടിരുന്നു ,ഇനി കുറച്ചു ദൂരമേ ഉള്ളു ഞാന്‍ ജനിച്ച മണ്ണ് തന്റെ രോമകൂപങ്ങള്‍ എഴുനേല്ക്കാന്‍ തുടങ്ങി,,ആകാംഷ ഇരട്ടിച്ചു അദേഹം കൂടെ ഇല്ലാത്ത
ആദ്യത്തെ യാത്ര യാണ് ,നിരബന്ധിച്ചപോള്‍ അദേഹം ഒഴ്ഞ്ഞുമാറി,, നീ ഒറ്റയ്ക്ക് പോകു ,,ഒരിക്കല്‍ ഞാന്‍ ഇല്ലാതെനീ ജീവിക്കേണ്ടിവന്നെങ്കില് തനിക്കിതൊക്കെ ചെയ്യേണ്ടതല്ലേ ?,,നമുക്ക് ആണ്‍കുട്ടികള്‍ ഇല്ല,നിന്റെ പുറകേവരാന്‍ ,ഒന്ന് സഹായിക്കാന്‍ ,നീ തന്നെ ചിലത് ചെയ്തെ മതിയാവൂ കൂടെഒരുതാക്കീതും എനിക്ക് കലിതോന്നി,അദേഹം സ്നേഹമുള്ളവനാണ്പഷേ തന്റെന്കഴിവ് കേടു, അതെന്റെ വേദനയാണ്.
എന്നു അദേഹംചിലപോഴൊക്കെ മറന്നു പോകാറുണ്ട് madam ഇതാണ് ആ സ്ഥലം , കാര്‍ കടയുടെ ഓരത്തോ ട് ചേര്‍ത്ത് അവന്‍ നിര്‍ത്തി. ഇനി ഞാന്‍ പോകട്ടേ , എന്നേ ഒന്ന് അവന്‍ സൂക്ഷിച്ചു നോക്കി ,, എന്നിട്ട് ആരാഞ്ഞു , നിങ്ങളെ കണ്ടിട്ട് നല്ല മുഖ പരിചയം ,നോര്‍ത്തിന്ത്യന്‍ ചാനലില ,അന്നമരിയമ പോലെയുണ്ട് നിങ്ങള്‍?? ,, തനിക്ക് ദേഷ്യം ഇരട്ടിച്ചു ഇവനെ യാണല്ലോ റെയിൽ വേസ്റെഷനിൽ നിന്നും വിളിക്കാൻ കണ്ടതെന്ന് തോന്നി അപ്പോൾ മുതൽ അവന്റെ നോട്ടവും തോരാതെ പെയ്യുന്ന മഴ പോലെയുള്ള സംസാരവും ,തനിക്ക് ഇതൊക്കേ ഇ പ്പോ ള്‍ അറിഞ്ഞിട്ടു ഇപ്പൊ എന്താ? എന്നു ചോദിക്കാന്നാണു തോന്നിയത് പക്ഷേ ഒന്നും മിണ്ടാതെ അവൻ പറഞ്ഞ പൈസയും കൊടുത്തുപറഞ്ഞുവിട്ടു… കൈയില്‍ വലിയ ബാഗുകള്‍ കരുതാതെ ഇരുന്നത് നന്നായി എന്ന് തോന്നി.
വല്യട്ടെന്‍ , അപ്പൂനെ ഞങ്ങളെ കൂട്ടികൊണ്ട് ചെല്ലാൻ വിടാൻമറന്നിട്ടുണ്ടാകുമോയിനി അപ്പൂനെ ജങ്ങ്ഷനിലു കാത്തു നിര്‍ത്തുമെന്ന് വരുന്നെന്നു അറിഞ്ഞപ്പോഴേ പറഞ്ഞിരുന്നു. അപ്പൂനെ നീ ഇപ്പോൾ വിളിച്ചതല്ലേ മോളെ അമ്മ ഇപ്പോൾ അപ്പു വരും എന്നാലും അവനെ കാണാനില്ലല്ലോ ഈ അടുത്ത കടയില്‍ ഉണ്ടാവും ഒന്നനെഷിച്ചു കളയാം ഞാനങ്ങോട്ടു. അടുത്ത് കണ്ട ജവാന്‍സ് കടയിലേക് കയറി ,കടയിലെവാതിൽക്കൽ ചില്ലിനകത്തു ഇരിക്കുന്ന സുന്ദരനായ കട്ടി മീശയുള്ള ,യുവാവിന്റെ അടുത്തു ചെന്ന്ഞാൻ ചോദി ക്ക്ന്ന തിനു മുന്പ് തന്നേ സണ്ണി ഇവിടെ ഈ മാഡത്തി നെ ഒന്ന് സഹായിക്ക് എന്ന് അവിടെ ക്കണ്ട സഹായിപയ്യനോട് ട്ടി മീശക്കാരൻ മൊഴിഞ്ഞു.
അതിനു കുട്ടി– ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ , എന്ത് വേണം ? madam സാരി ഷര്‍ട്ട് ,,നല്ല ബ്രാന്‍ഡ് ഒക്കെ ഉണ്ട് അയ്യോ ഞാന്നോന്നും ചോദി ചില്ലല്ലോ . പിന്നേ ,നിങ്ങള്‍ വന്നത് ??? എന്തിനാണ് ?, കുട്ടി എനിക്ക് എപ്പോള്‍ ഈ നാട് നല്ല പരിചയം പോര ,,എന്നേ ഒന്ന് സഹായിക്കാമോ ഞാനോ=== ? എന്താ പറയു ,, കേള്കട്ടേ , ഇവിടെ ഒരു നീലിമമംഗലം കട്ടാശേരി പൂമങ്ങലത്തു മന അറിയുമോ ?? മേഡം ഞാൻ ഇ വിടത്തു കാരന്‍ അല്ല , മുതലാളിയോട് ചോദി ക്കട്ടേ അവന്‍ ചെന്ന് വീണ്ടും കണ്ണാടി കൂടിലെ കള്ളി ഷര്‍ട്ട് കാരന്റെ ആശ്രയം തേടി പയ്യന് അടുത്തു കണ്ട അമ്മാവനോട് ബാലേട്ട ,ഇവരെ ഒന്ന് സഹായിക്കൂ ,, എന്താ കുട്ട്യേ ,,,എന്ത് വേണം ,?? അമ്മാവാ ,,കട്ടാശേരി പൂമംഗ ലത്തു മന ,പിഷാരടി മാഷിന്റെ വീട് അറിയുമോ ??
, നല്ല കാര്യായി അറിയാല്ലോ കുട്ടി എവിടുന്നാ???? അവരുടെ ആരാണ് ??,, കിളവന് എന്തൊക്കെ അറിയണം ? മനസില്‍ നിരീ ച്ചു ദേഷ്യം അടക്കി സൌമ്യം ആയി മൊഴിഞ്ഞു ഞാനും ഇല്ലത്തിനു വേണ്ടപ്പ്പെട്ടവര്‍ തന്ന്യാ ,,
,
,,അതേയോ നീ അവരുടെ ആരാ കുട്ട്യേ ,,അവര് എപ്പോള്‍ ഇല്ലത്തുനിന്നും ഇത്തിരി വടക്കുമാറി യാണ് താമസിക്കണ തുമനയില്‍ ആരും ഇ പ്പം താമസല്ല്യ ,,,ഇളയ മകള്ടെ ഓടി പോകലോടെ ആ ഇല്ലം മുടിഞ്ഞില്ലേ ആ വാര സ്യരുകുട്ടി നസ്രാനിയുടെ ഒപ്പം ഒളിചോട്യ യതും അതുകാരണം അമ്മയെ അച്ഛന്‍ ഉപെക്ഷിച്ച തും ഒക്കെ കിളവന്‍ ഒറ്റ ശ്വാസത്തിന് പറഞ്ഞു തീര്‍ത്തുപിന്നീട് ആ ഇല്ലത്തു അവര് താമസിചില്ലാത്രേ.
മൂത്തമ ക ൻ മാഷ് ,പിന്നെ ആ മന സിനിമാക്കാര്‍ക്കൊക്കെ സിനിമ എടുക്കാനും കുട്ട്യോൾക്ക് പാരബര്യ കല പഠിക്കാനുമൊക്കെആയിട്ട്ഏതോ സർവ്വകലാശാല ക്ക് വിട്ടു കൊടുത്തൂത്രേ ,,അതുമല്ല ധാരാളം സിനിമ കുട്ട്യോള് പഠിക്കാന്‍ വരണുണ്ട് അവിടെപഴയ കൊത്തുപണികള് പഴയതെല്ലാം സിനിമക്കാര്ക്ക് പ്രിയമുള്ളതാത്രേ,മാഷ് ആ വകയില്‍ നല്ല പണം ഉണ്ടാക്കണ് ണ്ട് ..അമ്മാവന്‍ ഒറ്റശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു വേറെ നിവര്ത്തിയില്ല ,മോളുടെ വേഷവിധാനവും ,തന്നെയും കണ്ടിട്ട് ആളുകള്‍ ഏല്ലാം അടിമുടി നോക്കുന്നുണ്ട് ,കുട്ടി വരൂ അമ്മാവന്‍സഹായിക്കാലോ ഞാനും അങ്ങോട്ടേക്ക് തന്നെ ,,ഞാന്‍ പറഞ്ഞതാണ് ആദ്യംതന്നെഈ അമ്മയോട് ,നാട്ടാരോടു ഒരു വിശദീകരണവും വേണ്ടാന്നു ,നമ്മുക്ക് വഴിയില്‍ നിക്കാം എന്ന്.
അപ്പോള്‍ അമ്മ കേട്ടില്ല , നാണം വരുന്നമ്മേ ,മോള്‍ തന്നെ കുറ്റ പ്പെടുത്തി കൊണ്ടിരുന്നു ഏതായാലും ഇരുട്ടു വ്യാപിച്ചുതുടങ്ങി . അമ്മാവന്റെ പിന്നാലേ നടന്നു ,,
, കുട്ടി ,,,ഇനി കുറച്ചുകൂടി അമ്മാവാ ഇനി ഒരടി മുന്നോട്ടു നടക്കാന്‍ വയ്യ ഒരു വണ്ടി കിട്ടുമോ ?, സാരല്യ ഒരു ഇത്തിരി കൂടി വയ്യ, അടുത്ത് കിടന്ന ടാക്സി കൈ മാടി വിളിച്ചു ,, അമ്മാവന്‍,– രവി താന്‍ പിഷാരടി മാഷിന്റെ പുതിയ വീട്ടിലേക്ക് വ ണ്ടി വിട്ടൊളൂ , അമ്മാവന് ഇ വിടോക്കെ നല്ല പരിചയമുള്ളത് പോലെ തോന്നണ് ണ്ടല്ലോ ഉള്ളുക്കൊണ്ട് ആ അമ്മാവന്റെ നല്ല മനസിനെ സ്തുതിച്ചു ,,കൂടെ വരാന്‍ എതായാലും മനസു കാണിച്ചല്ലോ ,,,,
വണ്ടി ഓടി കൊണ്ടിരുന്നു, ഒരുവേള തന്റെ മനസ് കടിഞ്ഞാണ്‍ ഇല്ലാത്ത കുതിരയെ പോലെ വീണ്ടും പുറകോട്ടു കുതിച്ചു ലോ റെന്‍സ് ജോസ് കൊട്ടാര ത്തി തിന്റെകൈക ളില്‍ പിടിച്ചു വീടിന്റെ പടി ഇറങ്ങിയതുപടി അടച്ചു പിണ്ഡം വച്ചതും ഗീത വാരസ്യാര്‍ -എന്ന ഹിന്ദു വാരസ്യാരു അന്ന മറിയം എന്നാ പേര് മാമോദീസ മുങ്ങി സ്വീകരിച്ചതും ഒക്കെയിന്നലേ പോലെ മനസ്സില്‍ ഓടി മറഞ്ഞു അതെല്ലാം ഒരു സ്വപ്നം പോലെ ,,,എല്ലാം ഒരു വെല്ലു വിളി ആയികരുതി .ഒന്ന് കൊണ്ടും മനസു കുലുങ്ങിയില്ല. തോറ്റിടത്ത് ജയിച്ചു കേറാന്‍ മോഹിച്ചു… ഒരു ഇഷ്ട്ടപെട്ട പുരുഷന്റെ പ്രാണസഖി ആകാന്‍ മോഹിച്ച കുറ്റത്തിന് സമൂഹം തന്ന പേര് ,നെറികെട്ടവള്‍- കുടും മ്പ ദ്രോഹി,- താങ്ങാ വുന്നതില്‍ ഏറെ ആയിരുന്നതു അമ്മയെങ്കിലും ഒപ്പം നില്ക്കുമെന്ന് കരുതി അമ്മയും ഏട്ടനും കൂടി തള്ളിപറഞ്ഞു കഴിഞ്ഞപ്പോൾ സഹിക്കാന്‍ ആവാതെ ആകെ തളര്‍ന്നു പോയി .എല്ലാവരെയും തോല്പിക്കണം എന്ന്.
മനസ് കൊണ്ട് മോഹിച്ചു , താന്‍ ജന്മന സ്വായത്ത മാക്കിയ എല്ലാ ചിട്ടകളെയും പ്രയാസ പെട്ട് മറക്കാനും മറയ് ക്കാനും തുടങ്ങി ,മാംസ്യാഹാരം കഴിച്ചിടത്തു മാംസാഹാരം വന്നു കയറി, സഹനങ്ങള്‍ ഒന്നും അപ്രാപ്യം ആയിരുന്നില്ല ,കരുത്തോടെ ത്തന്നെ ഏല്ലാം സ്വീകരിച്ചു മൂന്നാം സ്ഥാന ക്കാ രി ഒന്നാം സ്ഥാനക്കാരി യാ യി മാറപെട്ടു . മലയാളിയായ ഗീതു എന്നാ വാ രസ്യര്കുട്ടി അന്നം മറിയം എന്നാ ഒന്നാം കിടചാനല്‍ ആങ്കര്‍ ആയി മാറി ,താനില്ലാതേ ,,,ചാനല്‍ പ്രവര്‍ത്തിക്കുകയില്ല എന്ന തീരുമാനത്തില്‍ വരെ ക്കൊണ്ട് വരപ്പെട്ടു തന്റെ കഠിനപ്രയത്നംകൊണ്ട് ,,,ഇന്നു താന്‍ നാടാകെ അറിയുന്നു ,,അന്ന മരിയ യുടെ പ്രിയത മനായ ലോറെന്‍സ് ജോസ് കൊട്ടാരത്തെ യും ഏട്ടന്‍ ഒരിക്കലു ഞങ്ങളെ ത തിരിച്ചുവിളിച്ചിരുന്നു.അ തും അച്ഛന്റെയും അമ്മയുടെയും മരണത്തിനു ശേഷം ,തന്റെ വാശി ,,ദുഃഖം അതിനു ചെവികൊടുത്തില്ല ഇനിയെന്തിനു ?,,ഒന്നും വേണ്ട എന്ന് തീരമാനിചുറച്ചു ,പക്ഷേ സ്വന്തം മകള്‍ ബന്ധങ്ങളെ കുറിച്ച് അറിയാന്‍ വാശിപിടിച്ചപ്പോള്‍ അവള്‍ക് വേണ്ടി ഈ അമ്മ സ്വയം ഉരുകി തീരുകയായിരുന്നു ഏറ്റു പറച്ചിലിന് സമയമായിരിക്കുന്നു. അച്ഛന്റെ വീട്ടുകാരുടെ പിന്നീടുള്ള സ്നേഹബന്ധങ്ങള്‍ കാണുമ്പോള്‍ മോള്ക്കത് തീരാ വേദനയായി മാറുകയായിരുന്നു ,അമ്മവീട് അവരുമായ അടുപ്പം ,,ബന്ധങ്ങള്‍ വേണം
എല്ലാം ഇല്ലാതാക്കിയ ആ നിമിഷത്തെ സ്വയം ശപിച്ചു.എല്ലാം കൌമാരത്തി ന്റെ കൈയില്‍ ഒതുക്കാന്‍ പറ്റാത്ത വലിയ തെറ്റ് ,,,പിറന്ന മണ്ണിനോടും ജനിച്ച വീടിനോടുമുള്ള തെറ്റ്. അതില്‍ ഇന്നു ഞാന്‍ പശ്ചാത്തപികുന്നു ,,,അതുകൊണ്ടാണിന്നു വര്‍ഷത്തിനു ശേഷമുള്ള ഈ തിരിച്ചു വരവും കുട്ട്യേ ….വീടെത്തി ഓര്‍മയില്‍ നിന്നും അമ്മാവന്‍ തന്നേയ് വിളിച്ചു ഉണര്‍ത്തി. ഒരു വലിയ വീടിന്റെ മുന്പിലായിട്ടുപയ്യന്‍ ടാക്സി നിര്‍ത്തി ,,ഇതാകാം വല്യട്ടന്റെയ് പുതിയ വീട് ,,, അതെ കാട്ടശ്ശേരി പൂമങ്ങലത്ത് അപ്പൂസ് എന്ന് ഗേറ്റില്‍ മുദ്രണം ചെയ്യപെട്ടിട്ടുണ്ട് എന്നാല്‍ ശരി അമ്മാവാ ,അമ്മാവന് ഒരു 100 രൂപ അധികം ആ കൈയ്ക്ളില്‍ വെച്ച് നീട്ടി ,,ഗേറ്റ് തുറന്നു അകത്തേക് കയറി , ഈശ്വര ,,ആരാണ് ഇതു ?? തന്റെ അച്ഛനെ അതേ രൂപം ,,,കണ്ണുകള്ലേ വിശ്വസിക്കാ ന്‍ പ്രയാസം തോന്നി ,തന്റെ കൂടപിറ പ്പ് ഏട്ടന്‍ അന്നത്തെ അച്ഛന്റെആഞാനുവര്ത്തി ,,,ഉമ്മറ പടിയിലെക് കാലെടുത്തു വെക്കവേ തന്നേ വല്യട്ടന്‍ കൈകളില്‍ പിടിച്ചു കോലായിലേക്ക് കയറ്റി , ,ഗീതുട്ടി ,,എന്റെ അനിയത്തി
… ഗദ്ഗതമെന്നോന്നം ഏട്ടന്‍ വിതുമ്പി. ആ കണ്ണുകളില്‍ നിന്നും കണ്ണ് നീര്‍ തന്റെ തലയില്‍ വീഴുന്നുവോ കുനിഞ്ഞു നിന്ന് ആ കാലുകളില്‍ തൊട്ടു വന്ദിച്ചു , മാപ്പ് ഏട്ടാ മാപ്പ് –കുട്ടി ഞാന്നാണ് നിന്നെ ദ്രോഹിച്ചത് , ,എന്റെ സാഹചര്യം അന്ന് അങ്ങനെ ആയിപോയി,
,
പറക്കമുറ്റാത്ത എന്ന്റെ മക്ക ള്‍ സുഖമില്ലാത്ത മില്ലാ എന്റെ മാളു എനിക്ക് എവിടേ പോകാന്‍ പറ്റുമായിരുന്നു ??? അച്ഛനെ അനുസരിക്കാന്‍ ഒറ്റ വഴിയേ തനിക്ക്ണ്ടായി രുനുള്ളൂ ഏട്ടന്‍ പറഞ്ഞു നിര്ത്തി , അയ്യോ ഞാന്‍ മറന്നു ഇത്രടംഒക്കെ യാത്ര ചെയ്തൂലോ
,, ഇനി ,കുട്ടി കുളിച്ചിട്ടു വരൂ എന്നിട്ടാകാം ബാക്കി , നിങ്ങളെ സ്വീകരിക്കാനാ യി ഒരു വേലക്കാ രിയും അപ്പുവും മാത്രെമേ ഇവിടേ ഉള്ളു
, ,,ബാഗു താഴെ വെച്ച് ഏട്ടന്‍ കാണിച്ചുതന്ന വഴിയിലൂടെ ഗോവണി ലക്ഷ്യമാക്കി നടന്നു സുമ എവിട്യെ നീ .?.. കുട്ടി വരൂ , കുളിക്കണ്ടേ നിനക്ക് ??,,,,, ഗോവണി പടി കേറി മുകളിലേക് പോകവേ അമർത്തി പിടിച്ചുള്ള ചിരി കേട്ട് ഒന്ന്പാളി നോക്കി ,,ഡാ—- നിന്നോട് ഞാന്‍ പറഞ്ഞില്ലേ അമ്മ സില്ലിആണെന്ന് ,, നീ ഇപ്പോള്‍ കണ്ടോ ,,,അവര്‍ ഒന്നായി തീർന്നു ആയി അങ്കിളും അമ്മയും തനിക്കൊ ന്നും മനസിലായില്ല ,,എന്താണി വര്‍ പറയുന്നത്,,,?? ആന്റി, അവന്‍ പുറകില്‍ നിന്നും ഓടി വന്നു, ഞാൻ അവിടെ വന്നു നില്പ്പുണ്ടായിരുന്നു ഒരു അഞ്ചു മിനിറ്റ് വൈകിപോയി .അ പ്പോഴേക്കും നിങ്ങളിങ്ങോട്ടു പോന്നു അവന്റ് ക്ഷമാപണം അവന്റെ വാചാലത എനിക്കത്ര രസിച്ചില്ല എന്നിരുന്നാലും it is okay child
എന്ന് പറഞ്ഞു നിര്‍ത്തി , കുളിച്ചു വന്ന തനിക്ക് ഏട്ടന്‍ തന്ന ചായഎടുത്ത കുടിച്ചു പിന്നേ ഏട്ടന്‍ മാളു എട്ടത്തി യുടെ മരണം ,കണ്ണന്റെ മരണം , നിര്മലയുടെയ് അമേരിക്കാന്‍ സായിപ്പും ആയ കല്യാണം ഒക്കെ വിശദീകരിച്ചു .ആകെ വളര്‍ത്തി വലുതാകിയ ഒറ്റമകളും ഇഷ്ട്ടപെട്ടവന്റെ കൈപിടിച്ചപ്പോള്‍ എട്ടന് വേദന എന്തെന്ന് ശരിക്കും മനസ്സിലായി . ഏട്ടനുമിപ്പോള്‍ ആകെ ഒറ്റപെട്ടു പോയിരിക്കുന്നു , ഈ തിരിച്ചുവിളി ഏട്ടന്റെ പാപ പരിഹാരാര്‍ഥം.
സുമ വാതോരാതെ സംസാരിക്കുന്നു . സുമയുടെ അങ്കിള്‍ വിളിയില്‍ ഏട്ടന്‍ മയങ്ങി പോയിരിക്കുന്നു , തനിക്ക് ആശ്ചര്യം വര്‍ധിച്ചു .എത്രപെട്ടന്നു അപ്പുവിനോടും അവൾ അടുത്ത് കഴിഞ്ഞു മുൻപ് പരിചയമുള്ളതുപോലെ കുട്ടികള്‍ തമ്മില്‍ , കണ്ടോ ,,ഗീതു ഇതാണ് രക്ത ബന്ധം എന്ന് പറയുന്നത് എട്ടന് വയ്യാണ്ട് ആയിരിക്കുണൂ കുട്ടി , എന്റെ മരണം എല്ലാവരും കൂടെ ഉള്ളപ്പോള്‍ തന്നേ വേണം എനിക്ക് ഇനി ഒറ്റക് ജീവികേണ്ട, , നീവേണം സുമ വേണം എല്ലാരും വേണം അപ്പൂനു വേണം ഒരു കല്യാണമൊക്കെ ,എന്തിനാ വേറെ കുട്ട്യേനമ്മൾ നോക്കണേ നമ്മു ടെ സുമ കുട്ടി ആയാല്‍ ഏറെ നന്ന് ,,ഏട്ടാ എന്താണീ പറയണേ ക്രിസ്തു മത വിശ്വാസി ,,,പാറോ പടി വര്കീസു മാപ്പിള യുടെ കൊച്ചുമകള്‍ അവളെയോ ???ഇനി ഒരു യുദ്ധ ക്കളം കൂടി ഇവിടെ തീര്‍ക്കാനാണോ ഏട്ടന്റെ ഭാവം ? പ്രജ്ഞയ റ്റ വളേ പോലെ അലറി ഇല്ല ഏട്ടാ മതി ,ലോറൻസ് അദേഹം സമ്മതിക്കില്ല എനിക്ക് എന്റെ കുട്ടി വലുതാണ് അവള്‍ക്കു നസ്രാണി ആയി ജീവിച്ചാൽ മതി ഒന്നും വേണ്ട ഏട്ടാ വേണം ഗീതൂട്ടി അപ്പു ക്രിസ്ത്യാനി ആവട്ടെ ,,അതിനു എട്ടന് സമ്മതമാണ് ,ജാതി എട്ടന് ഇനി വേണ്ട , ,എട്ടന് കുടുംബം വേണം ബന്ധം വേണം ,, ഭൂമി കീഴ്‌മേല്‍ മറി യുന്നുവോ ??വിട്ടുപോയ കണ്ണികൾ കൂട്ടി ചേര്ക്കണം എന്റെ കുട്ടിയുടെ ജീവിതമാണ് എനിക്ക് വല്ലുത് അവനെ എനിക്ക് നഷ്ട്ടപെടരുത് , സ്നേഹത്തെ എനിക്ക് കടിഞ്ഞാണിട്ടു പിടിക്കെണ്ടയിനി . ഇനിയും നീ വേണ്ടാന്ന് പറയരുത് ഗീതുട്ടി ,,, കൈ കൂപി കണ്ണുകള്‍ അടച്ചു ഭിക്ഷ യാചിക്കുന്നത് പോലെ എന്റെ ഏട്ടന്‍,,, എന്റെ മുന്പില്‍ നിന്ന് കെഞ്ചുന്നു
,
ആര്‍ക്കു വേണ്ടിയാണിത് പാടില്ല ഏട്ടാ , എന്റെ ഏട്ടന്‍ കരയുന്നുവോ എട്ടന് ഞാനുണ്ട് എന്റെ ഏട്ടന്‍ ഇനി ഒറ്റപ്പെടില്ല പക്ഷേ ഞാന്‍? എങ്ങനെ ജോസേട്ടനോട് ???? ഗീതുട്ടി അത് നീകോപിക്കരുത് ,, അവനാണ് ആദ്യം നിങ്ങളെ പറഞ്ഞയക്കാമെന്ന് സമ്മതിച്ചത് .നിന്നെയായിരുന്നു അവനു പേടി നിന്റെ സമ്മതം ആണ് ഇനി വേണ്ടത് പറ്റുമോ നിനക്ക് ? അവര്‍ തമ്മില്‍ നാല് വര്ഷം മുന്പ് പരിചയ പ്പെട്ടു വേരുകള്‍ അനേഷിച്ച സുമ അപ്പൂനെ കണ്ടുമുട്ടി പിന്നേ കത്തുകള്‍ കൈമാറി ഫോണുകള്‍ ,, അപ്പൂനു അവള്‍ ഇല്ലാതെ ജീവിക്കാന്‍ ആവാതെ ആയി. അങ്ങനെയാണ് ഞാന്‍ ജോസിനോട് വിവരം പറഞ്ഞത് ,,, അതുകൊണ്ടാണ് അവനിലാതേനിന്നെ ഇങ്ങോട്ടു പറഞ്ഞയച്ചത് ,,ഇ താലോചികാന്‍ വേണ്ടി മാത്രം.
,
എന്ത് ഞാന്‍ അറിയാതെ എന്നോട് ചോദിക്കാതെ ഇതെല്ലാം സംഭവിച്ചു വെന്നോ ??കാതുകളില്‍ ആയിരം കൂരമ്പുകള്‍ തുളച്ചു കയറുന്നു ???,,ഗീതുട്ട്യെന്ന അന്ന മറിയംജോസു ഒന്നും അറിഞ്ഞില്ലെന്നോ തന്നേ എല്ലാവരും കൂടി തോല്പിചു കളഞ്ഞല്ലോ ? താന്‍ അടിയറവു പറഞ്ഞിരിക്കുന്നു ,,,,അവസാനമായി പാറോപ്പടി വര്ഗീസ് സു മാപ്പിളയുടെ ഒറ്റ മകന്‍ ലോറെന്‍ജോസി നോട് പിന്നേ കാട്ടാ ശ്ശേരി നീലിമംഗലം പൂമംഗലത്തു അരുമ സന്താനം അപ്പുവിനോട്.