Saturday, November 23, 2024
HomeNewsഷിക്കാഗോ ക്നാനാ‍യ ഫൊറോനായിലെ വിശുദ്ധ വാരാചരണം ഭക്തിനിർഭരമായി.

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിലെ വിശുദ്ധ വാരാചരണം ഭക്തിനിർഭരമായി.

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിലെ വിശുദ്ധ വാരാചരണം ഭക്തിനിർഭരമായി.

ബിനോയി കിഴക്കനടി.
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ, ഓശാന തിരുന്നാൾ, പെസഹാ വ്യാഴം, ദുഖ ശനി ശുശ്രൂഷകളും, ഉയിര്‍പ്പ്‌ തിരുനാളിന്റെ തിരുകര്‍മ്മങ്ങളും ഭക്തിനിർഭരമായി ആചരിച്ചു. ഏപ്രിൽ 9 ഞായറാഴ്ച 9.45-ന് തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോനായിൽ ഓശാന തിരുന്നാൾ ഭക്തിപൂർവ്വം ആചരിച്ചുകൊണ്ട് വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് തുടക്കം കുറിച്ചു. ഓശാന തിരുകർമ്മങ്ങൾക്ക് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാർമികത്വം വഹിച്ചു. ദിവ്യബലി, കുരുത്തോല വെഞ്ചെരിപ്പ്, കുരുത്തോല വിതരണം, വചനസന്ദേശം, കുരുത്തോല പ്രദക്ഷിണം, ദൈവാലയ പ്രവേശനം എന്നീതിരുകർമ്മങ്ങൾക്കുശേഷം നടന്ന കുരിശിന്റെ വഴി ഭക്തിനിർഭരമായി. ഏപ്രിൽ 13 പെസഹാ വ്യാഴാഴ്ച വൈകിട്ട്‌ 6:30 ക്ക്‌ ആരാധനയും, 7:00 മണിക്ക് പെസഹാ തിരുനാളിന്റെ കാൽ കഴുകൽ ശുശ്രൂഷയും, വിശുദ്ധ കുർബാനയും ഭക്തിസാന്ദ്രമായി.
ദുഖ വെള്ളീയാഴ്ച രാവിലെ 10.00 മണിക്ക്‌ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികത്വവും മോൺ. ഫാ. തോമസ് മുളവനാൽ, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, & റെവ. ഫാ. ബോബൻ വട്ടം‌പുറത്ത് എന്നിവർ സഹകാർമ്മികരുമായി നടന്ന തിരുകർമ്മങ്ങളും, ഫാ. ബോബൻ വട്ടം‌പുറത്തിന്റെ വചനപ്രഘോഷണവും ശ്രദ്ധേയമായി. പീഡാനുഭവസ്മരണയ്ക്കായി വിശ്വാസികള്‍ കയ്പുനീര്‍ കുടിക്കുകയും, കുരിശിന്റെ വഴി, പീഡാനുഭവ അനുസ്മരണം, ദിവ്യകാരുണ്യ സ്വീകരണം, നഗരികാണിക്കല്‍, തിരുസ്വരൂപചുംബനം എന്നീ ശുശ്രൂഷകളും നടന്നു. ദു:ഖശനിയാഴ്ച രാവിലെ 10 മണിയ്‌ക്ക്‌ വി. കുര്‍ബാനയോടൊപ്പം പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്‌, തിരികൾ കത്തിച്ച് മാമ്മോദീസായുടെ വ്രതവാഗ്ദാനവും നവീകരിച്ചു. വൈകിട്ട്‌ 7 മണിക്ക്‌ കർത്താവിന്റെ പുനരുത്ഥാനത്തെ അനുസ്മരിച്ചു കൊണ്ട് സഭയുടെ ഏറ്റവും വലിയ തിരുന്നാളായ ഉയിർപ്പ് തിരുന്നാൾ, ആഹോഷമായ പരിശുദ്ധ കുർബാനയോടു കൂടി അർപ്പിക്കപ്പെട്ടു. ഉയിര്‍പ്പ്‌ തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ക്ക് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാർമ്മികത്വം വഹിച്ചു.
തിരുന്നാൾ ക്രമീകരണങ്ങൾക്ക് നേത്യുത്വം നൽകിയ കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലിൽ, സഖറിയ ചേലക്കൽ, മാത്യു ചെമ്മലക്കുഴി എന്നിവർക്കും പി. ർ.ഒ. ബിനോയ് കിഴക്കനടിക്കും, ശ്രുതിമധുരമനോഹരമായി ഗാനങ്ങളാലപിച്ച സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലൂള്ള ഗായകസംഘത്തിനും, സുന്ദരമായി അൾത്താര ഡെക്കറേറ്റ് ചെയ്ത തങ്കമ്മ നെടിയകാലായുടെ നേത്യുത്വത്തിലൂള്ള ടീമിനും, കുര്യൻ നെല്ലാമറ്റത്തിന്റേയും, ഫിലിപ്പ് കണ്ണോത്തറയുടെ നേത്യുത്വത്തിലൂള്ള അൾത്താരസംഘത്തിനും, ഇതിൽ സഹകരിച്ച ഏവർക്കും, തിരുന്നാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ച എല്ലാ വിശ്വാസികൾക്കും ബഹുമാനപ്പെട്ട വികാരി ഫാദർ എബ്രാഹം മുത്തോലത്ത് പ്രത്യേകം നന്ദി പറയുകയും, തിരുന്നാളിന്റെ എല്ലാ മംഗളങ്ങൾ നേരുകയും ചെയ്തു.7891011
RELATED ARTICLES

Most Popular

Recent Comments