ജോണ്‍സണ്‍ ചെറിയാന്‍.
വാഷിംഗ്ടണ്‍ / സാന്‍ ഫ്രാന്‍സിസ്‌കോ: കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച ഏകദേശം മൂന്നില്‍ രണ്ട് വാഹനങ്ങള്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല തിരിച്ചുവിളിച്ചു. ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കുകളില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ടെസ്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ തിരിച്ചുവിളിയാണിത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി – ഒക്‌റ്റോബര്‍ കാലയളവില്‍ അസ്സംബ്ള്‍ ചെയ്ത 53,000 ഓളം മോഡല്‍ എസ്, മോഡല്‍ എക്‌സ് വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. വാഹനഘടക നിര്‍മ്മാണ കമ്പനി വിതരണം ചെയ്ത ചെറിയ ഗിയറിന്റെ നിര്‍മ്മാണത്തിലെ അപാകതയാണ് കാരണമെന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കള്‍ വിശദീകരിച്ചു.