Friday, April 25, 2025
HomePoemsകടമരം .. (കവിത)

കടമരം .. (കവിത)

കടമരം .. (കവിത)

ജിജി ഹസ്സൻ. (Street Light fb group)
ഓർത്തെടുത്തിന്നു ഞാൻ കോർത്ത് വയ്ച്ചു…
നേർത്തൊരോർമ്മകൾ ബാക്കി വയ്ച്ചു ….!
നൊമ്പര സന്ധ്യകൾ …,
അഴൽ പെയ്ത രാവുകൾ …
തേങ്ങലടക്കി തിരഞ്ഞു ഞാൻ
ആത്മവിശ്വാസ പുതപ്പൊന്നു
തേടിപ്പിടിച്ചൊട്ടു മൂടി-
പുതച്ചൊരാ നാളുകളിൽ ….!
ആശ്വസിപ്പിക്കുവാൻ ആളില്ലാ
നാളുകൾ ആണയിട്ടെന്നെ
ഉണർത്തി മെല്ലെ …
പകച്ചുപോയ് പിന്നെയോ
പുകച്ചു ചാടിച്ചു
പടിയടച്ചു് അന്നു ഞാൻ
ദുഖത്തിന്ന് ദുർമുഖം …!
ഉള്ളിലോ നോവിന്റെ ലാവ
ഉരുകി തിളച്ചു മറിയുമ്പോഴൊക്കെയും
ചിരിക്കാൻ പഠിപ്പിച്ച കാലമേ…!
നന്ദിയോടെന്നും തിരിഞ്ഞു
തിരഞ്ഞീടും നിന്നെ ഞാൻ …!!
RELATED ARTICLES

Most Popular

Recent Comments