ശോഭാ വൽസൻ. (Street Light fb group)
ചലിപ്പതില്ലിനിയെന്റെ ചുണ്ടുക-
ളടച്ചു കെട്ടി ഞാനൂമയായ്!
നാണയത്തിന്നൊരു പുറത്തി-
ലൊതുക്കിയിട്ടവർ തെളിവുകൾ!
മായ്ച്ച ചിത്രമോ മറുപുറത്തി-
ലൊളിഞ്ഞിരുന്ന ദുരൂഹത!
വിതുമ്പൽ പൊട്ടിക്കരച്ചിലാകും നാ-
ളേറെയില്ലെന്നു മൗനവും!
കണ്ടും കൊണ്ടും സർവ്വംസഹരാ-
യെത്ര നാളിതു നീണ്ടു പോം!
അസഭ്യം കുതിർന്നയീ മണ്ണിലായ്
തളിർന്നാമ്പെങ്ങനെ മുളയിടും!
സഭ്യം മേൽമണ്ണായുഴുതുമറിച്ചു തട-
മെടുത്തു തൈ നട്ടിടാം!
പുതു മുള പൊന്തുന്ന വേളയിൽ തണ-
ലൊന്നു തലമുറ തീർക്കണം!
ഫണമുയർത്തും പാമ്പു പിന്നെയോ!
ഫണങ്ങൾ താഴ്ത്തിയൊന്നോടണം!
ശാന്തി തീരത്തിൻ ശുദ്ധ വായുവിൽ
പെൺകൊടി ശലഭമായീടണം!
ദുഷ്‌ചെയ്തിയിലുല്ലസിപ്പവനു-
വിലങ്ങു കൈകളിൽ തീർക്കണം!
കീഴ്‌മേൽ മറിഞ്ഞൊരു ലോകമാകിലു-
മൊറ്റക്കെട്ടായിപ്പൊരുതണം!
തെറ്റിനനുസൃത ശിക്ഷനൽകിടാൻ
നീതി ദേവത കൺ തുറക്കണം!