Tuesday, November 26, 2024
HomePoemsനെയ്യ്. (കവിത)

നെയ്യ്. (കവിത)

നെയ്യ്. (കവിത)

അനുഹ. (Street Light fb group)
നിൻെറ ഈറൻ മുടിത്തുമ്പിലെ
വെള്ളത്തുള്ളികളാണെൻെറ ഉച്ചയുറക്കം
നഷ്ടപ്പെടുത്തിയത്…
നിൻെറ കൺകോണിൽ നിന്നുതിർന്ന ചുടുബാഷ്പങ്ങളാണെൻെറ നിശാസ്വപ്നങ്ങളെ കൊന്നൊടുക്കിയത്..
നിൻെറ തലയണ മന്ത്രമാണെൻെറ ഉടൽപ്പിറപ്പുകളെ കൊടിയ വെെരികളാക്കിയത്…..
നിൻെറ കണ്ണിലെ വെളിച്ചമാണെന്നെ
ഒരു സ്വാർത്ഥനാക്കി മാറ്റിയത്..
നിന്നെ കണ്ടു മുട്ടിയില്ലായിരുന്നെങ്കിൽ അമ്പലക്കാളയായി ഞാൻ അങ്ങാടിയിൽ മേഞ്ഞു , ഇണ ചേർന്നു നടന്നേനേ..
പൊതു ഉടമയിലായിരുന്ന എന്നിലെ പുരുഷനെ സ്വകാര്യ സ്വത്താക്കിയതും നീ പകർന്ന മാദക ലഹരിയാണ് …
നീയാണെന്നെ കണ്ടെത്തിയതും തേച്ചു മിനുക്കിയെടുത്തതും..
ഒരു ശിൽപിയ്ക്കു ശിൽപത്തിനു മേലുള്ളതിലുപരി നീയാണെൻെറ പരമാധികാരി..
എൻെറ ചിന്തകൾക്കു മൂർച്ചയുള്ള മുനയുണ്ടായത് നിൻെറ സഹവർത്തിത്വത്തിലൂടെയാണ്..
എൻെറ സ്വപ്നങ്ങൾക്കു ചിറക് മുളപ്പിച്ചത് നിൻെറ അസമാന്യ വാഗ്വിലാസമാണ്..
എന്നിലെ ചിന്തയുടെ ഇന്ധനത്തിനു തീ പിടിപ്പിച്ചത് നീ പകർന്ന ആത്മ ധെെര്യത്തിൻെറ നെയ്യാണ്….
സവ്വോപരി എന്നിലെ പുരുഷനെ വിളിച്ചുണർത്തിയത് നിന്നിലെ സ്ത്രെെണതയാണ്…
RELATED ARTICLES

Most Popular

Recent Comments