Saturday, April 26, 2025
HomePoemsകാലംതെറ്റിപൂക്കുന്ന കണിക്കൊന്നകൾ. (കവിത)

കാലംതെറ്റിപൂക്കുന്ന കണിക്കൊന്നകൾ. (കവിത)

കാലംതെറ്റിപൂക്കുന്ന കണിക്കൊന്നകൾ. (കവിത)

താഹാ ജമാൽ. (Street Light fb group)
കാലം പഴയതല്ല
നേർത്ത കിനാവിനാൽ കണ്ണുകൾ
ഒറ്റുകാരന്റെ ചുംബനമേറ്റ് മയങ്ങുന്നു
ചിലർ ഇരകൾക്കൊപ്പം
ചിലർ വേട്ടക്കാർക്കൊപ്പം
പരതിപ്പരതി ലഹരിയൂട്ടി മരിക്കാൻ
നേർത്തനേരത്തിൻ കനവിലൊരു
തംബുരുവുടഞ്ഞ്
കണ്ണിരാൽ കവിൾ കഴുകിത്തുടച്ച്
മരിച്ച് വീഴാനൊരിടം ചോദിക്കുന്നു,
തിരുവാതിര ഞാറ്റുവേല.
മഴ
വരും.
വരുമെന്ന പ്രതീക്ഷയിൽആൽത്തറയിലൊരു
കിളിയോട് കാക്കാലത്തി,
ഭാവി പ്രവചിക്കാൻ വന്നവർ, വന്നവർ
കണിക്കൊന്നയിലേക്ക് നോക്കി
ഇത്തവണയെന്തേ…? നേരത്തെ
തുണയില്ലാതെ, ഇടിമുഴക്കമില്ലാതെ
വേനൽമഴയില്ലാതെ,
വേനലിലൊരു ചിരിയായി
കണിക്കൊന്ന,
കാറ്റത്തൊന്നാടി, കാർമേഘത്തെ നോക്കി
ഉത്തരമില്ലാത്ത നീന്തൽക്കുളത്തിലേക്കും.
താമരയും, അമ്പലുമില്ലാത്തൊരു കാലം
താൻ ജനിക്കുമെന്ന ശാപം
സത്യമായെന്ന് മാത്രം അഭിനയിച്ചു.
ഒടുവിൽ ഇങ്ങനെ കാറ്റിനോട് പറഞ്ഞുവത്രെ
എന്റെ ഗതിയിത്
തിരുവാതിര ഞാറ്റുവേലക്കാലം
ഇനിയെന്താകുമോ… ആവോ…?
– – – – – – – – – – – – – – – – – – – – – – – – –
RELATED ARTICLES

Most Popular

Recent Comments