Saturday, May 10, 2025
HomePoemsകാവൽമാടം. (കവിത)

കാവൽമാടം. (കവിത)

കാവൽമാടം. (കവിത)

അശോകൻ പുത്തൂർ. (Street Light fb group)
ഓർമ്മകളുടെ
കാവൽമാടങ്ങളിൽ
കവിതയും കണ്ണീരും
തേവിനനച്ച്
എത്ര കാലം
കിനാപ്പാടങ്ങൾ കാവൽകൊണ്ടു…..
തോരാമരംപോലെ
നിന്റെ മുടിത്തുമ്പിലിറ്റും
മുകിൽതൂവലിലേക്ക്
മുഖം പൂഴ്ത്തി
രാവിറമ്പിൽ
പ്രണയത്തെ ചായുറക്കട്ടെ…..
നിലാമഞ്ഞിൻ പാവിരിപ്പിൽ
ഇതൊടുക്കത്തെ സമാഗമം….
സങ്കടങ്ങൾ
കുളിച്ചീറൻമാറിയ
സ്വപ്നസരോവരം
വലംവെച്ചിറങ്ങുക
സ്വർഗ്ഗത്തിലെ
ഏറുമാടങ്ങളിൽ
വിളകാക്കുംകാലത്ത് ഞാനെത്തും
അടയാളമായ് മൂളുക
എന്റെ ചങ്കിലെ നാട്ടീണം.
കാലം നായാടിക്കൊന്ന
ഇരകളാണ് നമ്മൾ………
RELATED ARTICLES

Most Popular

Recent Comments