ഷംസു പൂമ. (Street Light fb group)
പെട്ട് പോയ് ഞാനൊരുപൊട്ടത്തരത്തിൽ
പെട്ടത് ചൊല്ലുവാൻ നാണമാണിപ്പോൾ
നാണം മറച്ചമുണ്ടങ്ങഴിഞ്ഞു
നാണത്താൽ ഞാനങ്ങ് പിന്തിരിഞ്ഞോടി.
പെട്ടൊരു കഥ ഞാനങ്ങ് ചൊല്ലാം
പട്ടിയാൽ പെട്ടത് പാട്ടിനാൽ ചൊല്ലിടാം .
പട്ടിയാൽ കാവലിൽ വീട്ടിൽ ഞാനൊറ്റക്ക്
പെട്ടു പോയ് രാത്രിയിൽ .
ഒന്നു രണ്ടും പറഞ്ഞ് പിണങ്ങിയ പെണ്ണ്
ഒന്നും പറയാതെ വീട്ടിൽ പോയി .
പിണങ്ങിയ വാശിയാൽ മേനി മിനുങ്ങി
പാതിരാ നേരം വീട്ടിലെത്തി .
കള്ളിന്റെ ശക്തിയാൽ കണ്ണടച്ച്
കട്ടിലിൽ ഒറ്റമുണ്ടിനാൽ കിടന്നുറങ്ങി .
നാട്ടുകാരുടെ ബഹളം കേട്ട്
നിദ്രയിൽ നിന്നും ഞ്ഞെട്ടിയുണർന്നു .
കേട്ട മാത്രയിൽ പൊട്ടെനേപ്പോൽ പെട്ടെന്നോടിപട്ടിയും കൂട്ടത്തിലോടി
ലഹരിയാലുള്ളോട്ടത്തിലുടുമുണ്ടഴിഞ്ഞ് വീണു
പിന്നിലെ പട്ടി മുണ്ട് കടിച്ചു പെട്ടെനെ വീട്ടീലേക്കോടി.
ഒന്നുമറിയാതെ ഓടിയ ഞാനങ്ങ്
മദ്യത്തിൻ മയക്കത്താൽ ഭ്രാന്തനായോടി .
കണ്ടെവരെല്ലാം പൊട്ടിത്തെറിച്ചു
പെട്ടതിൽ നൊന്തു നഗ്നനായ് പെട്ടന്ന്
പിന്തിരിഞ്ഞോടി …
പെട്ടതറിഞ്ഞ് പെണ്ണെ ങ്ങ് വന്നു
പെണ്ണിന്റെ മുന്നിൽ തല താഴ്ത്തി നിന്നു .