റഹീനബീഗം (Street Light fb group).
ഒരു ദലം മാത്രം ഒളിഞ്ഞു നോക്കുമാ ….
ഒരു ശാഖിതൻ ചില്ലയിൽ
ഒന്നനങ്ങിയാൽ വീഴും വണ്ണം
ഒരില മട്ടത്തിൽ നിന്നിടുന്നു
ഒന്നു ചിന്തിച്ചാൽ ആ പലാശം
ഒട്ടനവധി ചോദ്യങ്ങൾ തീർത്തീടുന്നു
ഒന്നടങ്കമെന്തേ വീണതില്ല
ഒരു പർണ്ണമെന്തേ ബാക്കിയായി
ഒറ്റപ്പെടലിൻ നൊമ്പരം
ഒരുപക്ഷേ പാദപമറിഞ്ഞതില്ല
ഒത്താശ ചെയ്യുവാൻ കൂട്ടുകൂടാൻ
ഒരു ചെറുകിളി പോലും വന്നതില്ല