സന്തോഷ് ആർ പിള്ള. (Street Light fb group)
നിന്നെ ഞാനോർത്തോർത്തൂ
കാലം കഴിക്കുന്നു എൻ
കരളിലെന്നോ വീണപൂവേ..
നിന്നിലുറങ്ങുന്നെൻ നേർത്ത
സ്പന്ദനങ്ങളുമത്രമേൽ
നീയെന്റെ ജീവരാഗം
നീയന്നു
മീട്ടിയയീണങ്ങളൊക്കെയും
ഏകാന്തതയിൽ ചിരാതുപോലെൻ
ഒറ്റയടിപ്പാതയിൽ
മോഹ പുഷ്പങ്ങളായി വിടരുന്നു
നിൻ മടിത്തട്ടിലുറങ്ങി ഞാൻ
നിരാലംബമെൻ ഹൃദയം
നിന്നെപ്പുണർന്നു മയങ്ങീ
പിന്നെയെന്നെന്നും,
നിന്നെക്കനവിൽ ചേർത്തുറക്കി..