Friday, December 27, 2024
HomePoemsകിടപ്പറയിലെ കണ്ണാടി. (കവിത)

കിടപ്പറയിലെ കണ്ണാടി. (കവിത)

കിടപ്പറയിലെ കണ്ണാടി. (കവിത)

രാഹുൽ. (Street Light fb group)
കിടപ്പുമുറിയിലെ കണ്ണാടികള്‍ക്കാവും – മണ്ണിലേറ്റവും കൂ ടുതല്‍ കഥകളറിയുക.
പട്ടിട്ടുമൂടിയ വൈകൃതങ്ങളെല്ലാം –
ഞെട്ടറ്റു വീണടിയുന്നതവിടല്ലോ.
ആയിരം ചായം തേച്ച മുഖത്തിന്റെ –
ആരാലും കാണാത്ത ബീഭത്സ ഭാവങ്ങൾ,
ചമയങ്ങളില്ലാതെയെത്രയോ വട്ടം,
കിടപ്പറയിലവർ കണ്ടുകാണും.
കൗമാര പ്രണയം മനസ്സിന്റെ മുറ്റത്ത് –
കുടമുല്ല പൂവായി വിടർന്ന നാളിൽ,
എത്രയോ പകലുകൾ, രാത്രികൾ പോലും –
കണ്ണാടിക്കു മുന്നിൽ ചിലവഴിച്ചന്നു ഞാൻ.
അജ്ഞാത സുന്ദരി അകലെയിരുന്നെന്ന –
ആത്മാർത്ഥമായി സ്നേഹിക്കുന്നതിൻ,
അടയാളമാണീ മുഖക്കുരുവെന്ന –
കൗമാര പ്രണയ നുണകളിൽ നമ്പി –
എത്ര പകൽക്കിനാവുകൾ കണ്ടു –
കണ്ണാടിയുമൊത്തന്നത്തെ ദിനങ്ങളിൽ.
കൗമാര ചാപല്യം തീക്ഷണ യൗവ്വന –
ചെങ്കടലിൽ സ്‌നാനം ചെയ്തുണർന്ന നാളിൽ ,
എത്രയോ മുഷ്ടിമൈഥുന സ്വപ്നത്തിൻ –
മൂകസാക്ഷിയായിരുന്നത്.
വിപ്ലവം ചിന്തയിൽ തീയായി പടർന്ന നാൾ –
തൊണ്ടയിൽ പുകയായൊഴുകിയ ബീഡിതൻ,
ചെറുകെട്ടുകൾ പലകുറി മറച്ചു വെയ്ക്കും –
യൗവ്വനനിലവറയാണാ ചെറു കണ്ണാടിക്കൂടുകളെന്നും .
പ്രണയ പരീക്ഷയിൽ തോറ്റെന്നുറപ്പിച്ച് –
കൈത്തണ്ടയെ പച്ചിരുമ്പാൽ വരഞ്ഞ നാൾ,
ചീറ്റിത്തെറിച്ച ചോര ചാലുകൾ –
ആദ്യം കണ്ടത് കണ്ണാടിയാണ്.
പൊട്ടിക്കരഞ്ഞതും ആർത്തുചിരിച്ചതും –
ഞെട്ടിത്തരിച്ചതും ആകെ തളർന്നതും,
അഗ്നിക്കാടിൽ പലകുറി വികാരത്തിൻ,
സ്വർണ്ണക്കുതിരയെ ശീcഘം പായിച്ചതും ,
ആർക്കറിയാം കിടപ്പറയിലെ-
കണ്ണാടിക്കല്ലാതെ മറ്റൊരാൾക്ക്.
പ്രതിഫലിപ്പിക്കാനല്ലാതെ സ്വയം-
പ്രദർശിപ്പിക്കാനുള്ള ശേഷി കണ്ണാടികൾക്ക്,
ഉണ്ടായിരുന്നെങ്കിൽ സദാചാരത്തിൻ –
വൻമരങ്ങൾ പോലുമിന്ന്,
കടപുഴങ്ങിയൊടുങ്ങിയേനേ!
RELATED ARTICLES

Most Popular

Recent Comments