സുധീ മുട്ടം (Street Light fb group).
“നൊന്തു പെറ്റൊരമ്മ മനസ്സേ നിനക്കേ അറിയൂ നിന്റെ ആത്മാംശമായ കുഞ്ഞിന്റെ മാനം കവരുന്നതിന്റെ തീവ്രവേദന
വെറി പിടിച്ചു ഇരയെ കുടഞ്ഞെറിയും നീചരെ നീയറിയുന്നില്ലേ പെയ്തൊഴിയുന്നൊരീ
മഴത്തുളളികളുടെ ആത്മനൊമ്പരം
അച്ഛനായും മാമനായി കരുതുന്ന നിങ്ങളാ കുഞ്ഞുങ്ങളുടെ കൊച്ചു സ്വപ്നം തകർത്തെറിയരുതേ
വിടരാൻ കൊതിക്കും മുമ്പേ അടർത്തീടരുതേ ഓരോ കുഞ്ഞു ദളങ്ങളെയും
നിന്നുടെ കാമം വിതയ്ക്കുന്ന
പ്രഹരശേഷി താങ്ങുവാൻ
ആവില്ലാ കുഞ്ഞുബാല്യത്തിനു
നിന്നോമൽ കണ്മണിയല്ലേ
ആശിച്ചു നേടിയ മുത്തിനെ
നോട്ടം കൊണ്ട് പോലും
നൊമ്പരപ്പെടുത്തല്ലേ
പൂവായി വിടരട്ടെയവർ ഓരോ കുസുമവും സൗരഭ്യംപരത്തീടട്ടെ അകാല ചരമമടഞ്ഞിടാതേ”